ന്യൂ ഡൽഹി : കോവിഡ് 19 വ്യാപനം ഇന്ത്യയിൽ സെപ്റ്റംബര്‍ മധ്യത്തോടെ അവസാനിക്കുമെന്ന് വ്യക്തമാക്കി ആരോഗ്യ വിദഗ്ദ്ധർ. എപ്പിഡമോളജി ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. അനില്‍ കുമാര്‍, ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ രൂപാലി റോയ് എന്നിവര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടിട്ടുള്ളത്.
എത്രപേർക്ക് വൈറസ് സ്ഥിരീകരിക്കുന്നു,അതിൽ എത്രപേര്‍ക്ക് രോഗമുക്തിയോ മരണമോ സംഭവിക്കുന്നു എന്നതനുസരിച്ചാണ് ഇതു കണക്കാക്കുന്നത്. മേയ് 19-ന് ഇത് 42 ശതമാനമായിരുന്നു. സെപ്റ്റംബര്‍ പകുതിയാകുന്പോള്‍ ഇത് നൂറുശതമാനമാകുമെന്ന് ഡോ. അനില്‍ കുമാര്‍, വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. അതേസമയം ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 236657ആയി. ഇതിൽ രോഗമുക്തി നേടിയവരുടെ എണ്ണം 114072ആയി ഉയർന്നു. 6642പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്.
Post Your Comments