വാഷിംഗ്ടണ്‍ : കൊറോണയെ തുരത്താന്‍ നിര്‍മിക്കുന്നത് 200 കോടി ഡോസ് വാക്സിന്‍ . മരുന്ന് സെപ്റ്റംബറില്‍, സിറം ഇന്ത്യയും കൈക്കോര്‍ക്കുന്നു
ബ്രിട്ടിഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനെക്കാണ് തങ്ങളുടെ വാക്സിന്‍ നിര്‍മിച്ചെടുക്കല്‍ ശേഷി ഇരട്ടിയാക്കി എന്ന അറിയിപ്പാണ് ഇപ്പോള്‍ ലോകത്തിന് സന്തോഷകരമാക്കുന്നത്. ഇതിനായി അവര്‍ ബില്‍ ആന്‍ഡ് മെലിഡ ഗെയ്റ്റ്സ് ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന രണ്ടു കമ്പനികള്‍ അടക്കം നിരവധി കമ്പനികളുടെ സഹായം സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ഈ ഫാര്‍സ്യൂട്ടിക്കല്‍ ഭീമന്‍ പറഞ്ഞത് തങ്ങള്‍ക്ക് 100 കോടി ഡോസ് ഉണ്ടാക്കിയെടുക്കാനാകും എന്നായിരുന്നു. ഇതിനായി തങ്ങള്‍ക്ക് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ പിന്തുണയുണ്ടെന്നും അസ്ട്രാസെനെക്കാ അറിയിച്ചിരുന്നു.
കമ്പനി പുതിയതായി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം അവര്‍ ഇന്ത്യന്‍ മരുന്നുല്‍പ്പാദന കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി നൂറു കോടി ഡോസ് ഉണ്ടാക്കിയെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു കഴിഞ്ഞു. വാക്സിന്‍ വികസനവും വിതരണവും ചെലവേറിയ കാര്യങ്ങളാണ്. കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ട കാലത്ത് ഒരു അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അറിയിച്ചത് ആദ്യകാലത്ത് തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്സിന്‍ അമേരിക്കയിലെ സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിലയ്ക്കുള്ളതാകണമെന്നില്ല എന്നാണ്.
മറ്റു കമ്പനികളുമായി ചേര്‍ന്ന് 30 കോടി അധിക ഡോസുകള്‍ ഉണ്ടാക്കിയെടുക്കാനും അസ്ട്രാസെനക്കയ്ക്ക് ഉദ്ദേശമുണ്ട്. ഇവര്‍ ഉണ്ടാക്കിയെടുക്കാന്‍ ഉദ്ദേശിക്കുന്ന വാക്സിന്‍ അറിയപ്പെടുന്നത് എസെഡ്ഡി1222 (AZD1222) എന്നാണ്. ഇതിപ്പോള്‍ 10,000 മുതിര്‍ന്ന സന്നദ്ധപ്രവര്‍ത്തകരില്‍ പരീക്ഷിക്കപ്പെട്ടുവരികയാണ്. ഇതിന്റെ ഫലം ഓഗസ്റ്റോടെ അറിയാമെന്നാണ് സോറിയോട്ട് പറയുന്നത്. എല്ലാം ശരിയാകുകയാണെങ്കില്‍ സെപ്റ്റംബര്‍ ആദ്യം തന്നെ വാക്സിന്‍ വിതരണം ചെയ്യപ്പെടും.
Post Your Comments