KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വൃദ്ധയടക്കം മൂന്ന് പേര്‍ അതീവഗുരുതരാവസ്ഥയില്‍

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച വൃദ്ധ അതീവഗുരുതരാവസ്ഥയില്‍. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന 80കാരിയാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ശ്വസന സഹായി ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്.ശ്വാസകോശ അണുബാധയുള്ള രോഗി ദീര്‍ഘ കാലമായി വൃക്ക രോഗത്തിനും ചികിത്സയിലാണെന്നും മെഡിക്കല്‍ കോളജ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Read Also : കൊല്ലം ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ് 19 : പോസിറ്റീവായവരുടെ വിശദാംശങ്ങള്‍

നൈജീരിയയില്‍ നിന്ന് വന്ന് എറണാകുളത്ത് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 47 വയസുള്ള പൂനെ സ്വദേശിക്ക് ഹൃദയാഘാതം ഉണ്ടായി. തുടര്‍ന്ന് ഉച്ചയോടെ ഇയാളെ മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം കോവിഡ് ബാധിതനാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള മറ്റൊരു 31കാരിയെ ഹ്യദയമിടിപ്പിലെ വ്യതിയാനത്തെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ഹൃദ്രോഗ വിദഗ്ദ്ധര്‍ യുവതിക്ക് ചികിത്സ നല്‍കി വരുന്നു. എറണാകുളത്ത് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 44 വയസുള്ള തമിഴ്നാട്ടുകാരനെയും ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു വര്‍ഷം മുന്‍പ് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാവുകയും ഇപ്പോള്‍ അമിത രക്തസമ്മര്‍ദത്തിനും പ്രമേഹരോഗത്തിനും ചികിത്സയില്‍ കഴിയുന്ന ആളുമാണ്. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നും മെഡിക്കല്‍ കോളജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button