Latest NewsNewsIndia

തമിഴ്​നാട്ടിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ

ചെന്നൈ : തമിഴ്​നാട്ടിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ. ശനിയാഴ്ച 1,458 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു, തുടർച്ചയായ ഏഴാം ദിവസമാണ്​ ആയിരത്തിൽ അധികം പേർക്ക് വൈറസ് ബാധിക്കുന്നത്. 19ത് പേർ കൂടി മരണപെട്ടു. ഇതോടെ തമിഴ് നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 251ഉം, രോഗം സ്ഥിരീകരിച്ചവർ 30,​152ഉം ആയി .633 പേർ കൂടി രോഗമുക്തി നേടിയതോടെ സംസ്​ഥാനത്ത്​ രോഗമുക്തി നേടിയവരുടെ എണ്ണം 16,395 ആയി ഉയർന്നു 13,503 പേരാണ്​ ചികിത്സയിലുള്ളത്​.

Also read : ലോകം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ചൈനയ്ക്ക് ഒരേ ഒരു ലക്ഷ്യം മാത്രം : ലക്ഷ്യം നേടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ചൈന

10 പേർ സ്വകാര്യ ആശുപത്രികളിലും ഒമ്പതുപേർ സർക്കാർ ആശുപത്രികളിലുമാണ്​ കഴിഞ്ഞദിവസം മരിച്ചത്​. ഇതിൽ 10 പേർ 60 വയസിന്​ മുകളിൽ പ്രായമുള്ളവരാണ്​. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 35 പേർ സംസ്​ഥാനത്തിന്​ പുറത്തുനിന്ന്​ എത്തിയവരാണ്​. അതേസമയം ചെന്നൈയിൽ ശനിയാഴ്​ച 1,146 പേർക്കാണ് രോഗം സ്​ഥിരീകരിച്ചതോടെ ഇവിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29,993ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button