കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് രണ്ടു മലയാളികൾ കൂടി കുവൈറ്റിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പൂവാട്ടുപറമ്പ് കുറ്റിക്കടവ് സ്വദേശി നലുകണ്ടത്തിൽ അജ്മൽ സത്താർ (39), കൊല്ലം പരവൂർ കറുമണ്ടൽ സ്വദേശിനി കല്ലംകുന്ന് വീട്ടിൽ ഉഷാ മുരുകൻ (42) എന്നിവരാണ് മരിച്ചത്. റസ്റ്ററന്റ് നടത്തിവരികയായിരുന്ന അജ്മൽ അമീരി ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: മുഹ്സിന. 2 മക്കൾ. ഹോം കെയർ ജോലി ചെയ്തുവരികയായിരുന്ന ഉഷ കോവിഡ് ബാധിച്ച് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്. സതീശൻ (കുവൈറ്റ് ) മക്കൾ: കാർത്തികേയൻ, ഉദയലക്ഷ്മി.
യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ആലപ്പുഴ മാവേലിക്കര മാങ്കാംകുഴി ശ്രീകൃഷ്ണ നിലയത്തിൽ ദേവരാജൻ(63) ആണ് അജ്മാനിൽ മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Also read : മാതൃകയാക്കാം : കോവിഡ് കര്‍വ് നേരെയാക്കുന്ന ധാരാവിയുടെ കഥ: ആറ് ദിവസമായി ഒരു മരണം പോലുമില്ല
ഒമാനിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. രണ്ട് ദിവസത്തിനിടെ മരണപ്പെട്ട കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബ് (24), തൃശൂര്‍ പഴയന്നൂര്‍ തെക്കേക്കളം വീട്ടില്‍ മുഹമ്മദ് ഹനീഫ (53) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരിക്കുന്നതിന് മുൻപ് ഇവര്‍ കോവിഡ് പരിശോധന നടത്തിയിരുന്നില്ല. മരണ ശേഷം സാംപിള്‍ പരിശോധിച്ചതോടെയാണ് ഇവർ വൈറസ് ബാധ സ്ഥിരീകരിച്ചത്.
പനിയെ തുടര്‍ന്ന് അല്‍ ഗുബ്രയിലെ എന്‍എംസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ശുഹൈബ് മരണപ്പെടുന്നത്. സന്ദര്‍ശന വിസയിൽ ഒമാനിലെത്തിയ മസ്‌കത്തില്‍ ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്ന മാതാവിനൊപ്പമാണ് ശുഹൈബ് താമസിച്ചിരുന്നത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മാതാവിനും കഴിഞ്ഞ ആഴ്ചയില്‍ പനിയുണ്ടായിരുന്നു.
മുഹമ്മദ് ഹനീഫ കഴിഞ്ഞ ദിവസം ഗാലയില്‍ താമസസ്ഥലത്തു കുഴഞ്ഞു വീണാണ് മരണപ്പെട്ടത്. പനി ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
Post Your Comments