ന്യൂഡൽഹി : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്നിരിക്കുകയാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 85,975 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡിന്റെ ഉല്‍ഭവ കേന്ദ്രമെന്ന് പറയപ്പെടുന്ന ചൈനയിലാകട്ടെ ഇതുവരെ സ്ഥിരീകരിച്ചത് 84,186 കേസുകളാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3007 പുതിയ കേസുകള്‍ മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു. 91 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3,060 ആയി ഉയര്‍ന്നു. ചൈനയിലെ മരണസംഖ്യ ഇതുവരെ 4,638 ആണ്. ഇന്ത്യയില്‍ കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. നിലവില്‍ 43,591 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്.
തമിഴ്നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. 1515 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 31667 ആയി. പുതിയ 1515 കൊവിഡ് കേസുകളില്‍ 1156 ഉം ചെന്നൈയില്‍ നിന്നാണ്. ചെന്നൈയിൽ 22149 രോഗബാധിതരാണുള്ളത്. പതിനെട്ട് പേര് കൂടി രോഗം ബാധിച്ച് മരിച്ചതോടെ തമിഴ്നാട്ടില്‍ മരണസംഖ്യ 269 ആയി.
Post Your Comments