ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സെപ്റ്റംബര്‍ മാസത്തോടെ അവസാനിക്കുമെന്ന് വിലയിരുത്തൽ. ആരോഗ്യമന്ത്രാലയത്തിലെ 2 പ്രമുഖരുടെതാണ് പഠനം. രോഗം പിടിപെടുന്നവരുടെയും രോഗമുക്തി നേടുന്നവരുടെയും കണക്ക് തുല്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ ജേര്‍ണലായ എപ്പിഡെമോളജി ഇന്റര്‍നാഷണലിലാണ് ഇതു സംബന്ധിച്ച ലേഖനം ഡോ. അനില്‍ കുമാറും രുപാലി റോയിയും പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Read also: തന്റെ ക്വാറന്‍റീന്‍ കാലം കഴിഞ്ഞതായി സുരാജ് വെഞ്ഞാറമൂട്
‘ബെയ്‌ലീസ് മോഡല്‍’ എന്ന ഗണിതമാതൃക ഉപയോഗിച്ചാണ് ഇരുവരും ഈ നിഗമനത്തില്‍ എത്തിച്ചേർന്നത്. രാജ്യത്ത് യഥാര്‍ത്ഥത്തില്‍ മാര്‍ച്ച് രണ്ട് മുതലാണ് കൊവിഡ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതും രോഗബാധിതരുടെ എണ്ണം ഉയര്‍ന്നതുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ദിവസം രോഗം ബാധിച്ചവരുടെ എണ്ണം 10000ത്തിനടുത്തെത്തി
Post Your Comments