വാഷിംഗ്ടണ്‍: ഇന്ത്യയോട് മാപ്പ് അപേക്ഷിച്ച് അമേരിക്ക, തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് അമേരിക്ക സമ്മതിച്ചു.
ഇന്ത്യന്‍ എംബസിക്കു മുന്നില്‍ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമക്കു നേരെ അക്രമം നടത്തിയതിലാണ് അമേരിക്ക മാപ്പ് പറഞ്ഞത്. ഇന്ത്യയിലെ യു.എസ് അംബാസഡര്‍ കെന്നതു ജസ്റ്റര്‍ ആണ് ക്ഷമാപണം നടത്തിയത്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധത്തിലാണ് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം ഉണ്ടായത്.
സമാധാനത്തിന്റെ അപ്പോസ്തലന്‍ എന്ന് ലോകം അറിയപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമക്കു നേരെ നടന്ന ആക്രമണം വല്ലാതെ വേദനിപ്പിച്ചതായും ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെ ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും അംബാസഡര്‍ കെന്നതു ജസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. അക്രമികള്‍ ചായം പൂശുകയും, വരക്കുകയും ചെയ്ത പ്രതിമ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരുമെന്ന് അംബാസിഡര്‍ പറഞ്ഞു. ഭരണക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സംഭവത്തെ ശക്തമായി അപലപിച്ചു. അംഗീകരിക്കാനാവാത്ത നടപടിയെന്ന് സെനറ്റര്‍ മാര്‍ക്ക് റൂമ്പിയെ പറഞ്ഞു.
മെട്രോ പോലിറ്റന്‍ പൊലീസും നാഷണല്‍ പാര്‍ക്ക് പോലീസും സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. പ്രതിമ മൂടി വച്ചിരിക്കുകയാണ് ബില്‍ ക്‌ളിന്റണ്‍ പ്രസിഡന്റായിരുന്നപ്പോള്‍ 2000ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്‌പേയിയാണ് പ്രതിമ അനാവരണം ചെയ്തത്.
Post Your Comments