Latest NewsIndiaNewsTechnology

മറ്റൊരു സംസ്ഥാനത്ത് കൂടി മദ്യ വിതരണം ആരംഭിച്ച് സ്വിഗ്ഗി

കൊൽക്കത്ത : മറ്റൊരു സംസ്ഥാനത്ത് കൂടി മദ്യ വിതരണം ആരംഭിച്ച് ഓൺലൈൻ ഭക്ഷണ വിതരണ സേവനമായ സ്വിഗ്ഗി. ജാര്‍ഖണ്ഡിനും ഒഡീഷയ്ക്കും ശേഷം പശ്ചിമബംഗാളിലാണ് സേവനം ആരംഭിച്ചത്. സര്‍ക്കാരിന്‍ നിന്നും ആവശ്യമായ അനുമതികള്‍ നേടിയതോടെ കൊല്‍ക്കത്ത, സിലിഗുഡി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച മുതൽ മദ്യ വിതരണം തുടങ്ങിയിരുന്നു.

സംസ്ഥാനത്ത് 24 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്നും സ്വിഗ്ഗി വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട നഗരങ്ങളിലെ അംഗീകൃത റീട്ടെയില്‍ വിതരണക്കാരുമായി സഹകരിച്ചാണ് പ്രവർത്തനം. ഉപയോക്താക്കള്‍ക്ക് സ്വിഗ്ഗിയിലെ വൈന്‍ ഷോപ്പ് ടാബിലൂടെ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. സ്വിഗ്ഗി വഴി മദ്യം വാങ്ങുന്നവര്‍ വയസ് തെളിയിക്കുന്ന സര്‍ക്കാര്‍ ഐഡി, സെല്‍ഫി ചിത്രം എന്നിവ നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button