Latest NewsKeralaIndia

‘ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചും പീഡിപ്പിച്ചു’: തിരുവനന്തപുരത്തു കൂട്ട ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി

തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം നടന്ന സംഭവത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര്‍ പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചുംപീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കി. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. കുട്ടികളും യുവതിയുടെ ഒപ്പമുണ്ടായിരുന്നു. യുവതിയുടെ ഭര്‍ത്താവിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പിച്ചത്.

രണ്ട്​ കുട്ടികളുടെ മാതാവാണ്​ ഭര്‍ത്താവി​​െന്‍റയും സുഹൃത്തുക്കളുടെയും ക്രൂരതക്ക്​ ഇരയായത്​. പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്‍റെ വീട്ടിലായിരുന്ന യുവതിയെ വ്യാഴാഴ്​ച വൈകീട്ട് നാലോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. കടൽതീരത്ത്​ പോകാമെന്ന്​ പറഞ്ഞാണ്​ യുവതിയെ ഭർത്താവ്​ കൂടെ കൂട്ടിയത്​. പുതുക്കുറിച്ചിയിൽ എത്തിച്ച്​ ആറുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. കൂടുതല്‍ പ്രതികള്‍ കേസിലുണ്ട്. ഇവരെ കണ്ടെത്താനും പൊലീസ് നീക്കം തുടങ്ങി. യുവതിയുടെ മൊഴി അതുകൊണ്ട് തന്നെ നിര്‍ണ്ണയാകമാകും.ഭര്‍ത്താവ് തനിക്ക് മദ്യം നല്‍കിയതെന്നാണ് വീട്ടമ്മയുടെ മൊഴി.

തിരുവനന്തപുരത്ത് മദ്യം കുടിപ്പിച്ച്‌ കൂ​ട്ട ​ബ​ലാ​ത്സം​ഗം; ഭ​ര്‍​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ല്‍, യുവതി ശരീരമാസകലം മുറിവുമായി ഗുരുതരാവസ്ഥയിൽ

ഇതിന് ശേഷം ഭര്‍ത്താവും സുഹൃത്തുക്കളുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും പിന്നീട് ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വിവരം. പിന്നീടാണ് ബലാത്സംഗം നടന്നത്. എന്നാല്‍ പൊലീസിനോട് ഭര്‍ത്താവ് നല്‍കുന്നത് മറിച്ചൊരു മൊഴിയാണ്. കുട്ടികള്‍ക്കൊപ്പം കടലുകാണാനാണ് യുവതിയുമായി ഭര്‍ത്താവ് എത്തിയത്. രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഇതിനിടെ മറ്റൊരിടത്തേക്ക് പോയി. അവിടെ വച്ച്‌ മദ്യപാനമുണ്ടായി. ഇതിനിടെ വഴക്കുണ്ടായി. ഇതോടെ താന്‍ അവിടെ നിന്ന് പോയി. അതിന് ശേഷം ഒരു കുട്ടിയുമൊത്ത് വീട്ടിലെത്തി.

തിരുവനന്തപുരത്ത് യുവതിയെ മദ്യം നൽകി ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവം : ഭർത്താവ് കസ്റ്റഡിയിൽ

തനിക്ക് പീഡനത്തില്‍ പങ്കില്ലെന്നാണ് ഇയാളുടെ വാദം.ഇതിനിടെ യുവതിക്ക് മദ്യപാന ശീലമുണ്ടെന്ന് ഭര്‍ത്താവ് പൊലീസിനോടു പറഞ്ഞതായും സൂചനയുണ്ട്. എന്നാല്‍ തനിക്ക് ഭര്‍ത്താവാണ് മദ്യം ഒഴിച്ചു നല്‍കിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.ബലാത്സംഗത്തിന് വിധേയയായ യുവതി അവിടെ നിന്ന് രക്ഷപ്പെട്ട് രാത്രി പത്ത് മണിയോടെ റോഡിലെത്തുകയും നാട്ടുകാര്‍ വാഹനത്തില്‍ കയറ്റി കണിയാപുരത്തെ വീട്ടില്‍ എത്തിക്കുകയുമായിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും അബോധാവസ്ഥയിലായ യുവതിയെ പിന്നീട് ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button