KeralaLatest NewsIndia

തിരുവനന്തപുരത്ത് മദ്യം കുടിപ്പിച്ച്‌ കൂ​ട്ട ​ബ​ലാ​ത്സം​ഗം; ഭ​ര്‍​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ല്‍, യുവതി ശരീരമാസകലം മുറിവുമായി ഗുരുതരാവസ്ഥയിൽ

യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

തി​രു​വ​ന​ന്ത​പു​രം: മ​ദ്യം കു​ടി​പ്പി​ച്ച ശേ​ഷം യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ തിരുവനന്തപുരത്ത് ഭ​ര്‍​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ല്‍. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് അ​ന്‍​സാ​റും ഇ​യാ​ളു​ടെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ അ​റ​സ്റ്റി​ലാ​യേ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഗു​രു​ത​ര​ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട യു​വ​തി​യെ ചി​കി​ത്സ​യ്ക്കു ശേ​ഷം വീ​ട്ടി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ഇവരുടെ ശരീരമാസകലം മുറിവുകളാണ് എന്നാണ് റിപ്പോർട്ട്.യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകീട്ട് ഭര്‍ത്താവ് യുവതിയെ വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചു. അവിടെവച്ച്‌ ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്‍ന്ന് യുവതിയെ മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

തിരുവനന്തപുരത്ത് യുവതിയെ മദ്യം നൽകി ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവം : ഭർത്താവ് കസ്റ്റഡിയിൽ

അതിനിടെ രക്ഷപെട്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ യുവതിയെ കണിയാപുരത്തെ വീട്ടിലെക്കും പിന്നീട് ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button