KeralaLatest NewsIndia

തിരുവനന്തപുരത്ത് യുവതിയെ മദ്യം നൽകി ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവം : ഭർത്താവ് കസ്റ്റഡിയിൽ

ആക്രമിക്കപ്പെട്ട യുവതി ഇപ്പോള്‍ ചിറയിന്‍കീഴ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ ദേഹത്ത് മുറിവുകളുണ്ട്.

തിരുവനന്തപുരം: ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു. കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്. പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും 4 മണിയോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ കൊണ്ടുപോയി, ആറു പേരടങ്ങുന്ന സംഘം നിര്‍ബന്ധിച്ചു യുവതിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പൊലീസ് പറയുന്നത്.

സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അബോധാവസ്ഥയിലായ യുവതി ചികില്‍സയിലാണ്. ഭര്‍ത്താവിനൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.രക്ഷപ്പെ്ട്ട് ഓടിയ യുവതി വഴിയരികില്‍ വീണു കിടക്കുന്നത് കണ്ട് നാട്ടുകാര്‍ വീട്ടിലെത്തിക്കുകയായിരുന്നു. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

ആക്രമിക്കപ്പെട്ട യുവതി ഇപ്പോള്‍ ചിറയിന്‍കീഴ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ ദേഹത്ത് മുറിവുകളുണ്ട്. കടലോരത്തെ ഒരു വീട്ടില്‍ കൊണ്ടുപോയാണ് ഭര്‍ത്താവും സംഘവും യുവതിയെ ആക്രമിച്ചത്. അബോധാവസ്ഥിയില്‍ ആയതിനാല്‍ യുവതിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. യുവതിയുടെ മൊഴിയെടുത്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button