KeralaLatest NewsNews

ഈ കൊറോണ പ്രതിസന്ധിക്കാലത്ത് ചിരിക്കാനായി അല്‍പം സമയം കണ്ടെത്തുന്നത് നിങ്ങളിലൂടെയാണ്: മനേക ഗാന്ധിക്കെതിരെ മിഥുന്‍ മാനുവല്‍

ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ മനേക ഗാന്ധിയുടെ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് മിഥുനിന്റെ പ്രതികരണം.കേരളത്തില്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ കൊമേഡിയന്‍മാരായി മാറിക്കഴിഞ്ഞു. നിങ്ങള്‍ നിങ്ങളുടെ ജാതീയ വിഭജനം നടത്തൂ. ഞങ്ങളെ കൂടുതല്‍ രസിപ്പിക്കൂ. ഈ കൊറോണ പ്രതിസന്ധിക്കാലത്ത് ചിരിക്കാനായി അല്‍പം സമയം കണ്ടെത്തുന്നത് നിങ്ങളിലൂടെയാണെന്നും അദ്ദേഹം പറയുന്നു.

Read also: ഗോവയിൽ നിന്നോ, പോണ്ടിച്ചേരിയിൽ നിന്നോ വന്ന “അതിഥി ” ആനയാണെങ്കിലും അത് കേരളത്തിന്റെ തലയിലായി: കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് സന്തോഷ് പണ്ഡിറ്റ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഡിയര്‍ മനേക മാഡം. കേരളത്തില്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ കൊമേഡിയന്‍മാരായി മാറിക്കഴിഞ്ഞു. അത് നിങ്ങള്‍ക്ക് ഇതുവരെയും മനസിലായിട്ടില്ലെന്നതാണ് ഇതില്‍ ഏറ്റവും രസകരം. അത് എന്തുകൊണ്ടാണെന്ന് പറഞ്ഞുതരാം. തലമുറകളായി വിദ്യാഭ്യാസവും സാക്ഷരതയും ഞങ്ങള്‍ വലിയ ഗൗരവത്തോടെ തന്നെയാണ് സ്വീകരിച്ചുപോകുന്നത്. എന്നാല്‍ നിങ്ങള്‍ ആ സമയം മറ്റുള്ളവരെ വഞ്ചിക്കാനും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുവാനുമാണ് സമയം കണ്ടെത്തുന്നത്. നിങ്ങള്‍ നിങ്ങളുടെ ജാതീയ വിഭജനം നടത്തൂ. ഞങ്ങളെ കൂടുതല്‍ രസിപ്പിക്കൂ. ഈ കൊറോണ പ്രതിസന്ധിക്കാലത്ത് ചിരിക്കാനായി അല്‍പം സമയം കണ്ടെത്തുന്നത് നിങ്ങളിലൂടെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button