ഗിൽജിത്ത്: ഗിൽജിത്ത്- ബാൾട്ടിസ്ഥാനിൽ സ്ഥിതി അതീവ ഗുരുതരം. എണ്ണൂറോളം കൊവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പാക്ക് അധിനിവേശ കാശ്‌മീരിലെ ഗിൽജിത്ത് ബാൾട്ടിസ്ഥാനിലെ ജനങ്ങൾക്ക് ആവശ്യത്തിന് സഹായം ചെയ്യാൻ പ്രവിശ്യാ ഗവണ്മെന്റ് ഒന്നും ചെയ്യുന്നില്ല എന്ന പരാതിയിൽ ജനരോഷം ഉയരുന്നു.ആകെ രണ്ട് പഴയ വെന്റിലേറ്ററുകൾ മാത്രമാണ് ഇവിടുത്തെ ആശുപത്രിയിലുള്ളത്. ആവശ്യത്തിനനുസരിച്ച് മെഡിക്കൽ സഹായവും ലഭ്യമാകുന്നില്ല.
ചൈനയുടെ സിങ്ജിയാങ് പ്രവിശ്യയോട് ചേർന്ന് കിടക്കുന്ന ഗിൽജിത്ത്-ബാൾട്ടിസ്ഥാനിൽ ഗുരുതരമായ രോഗസ്ഥിതിയെ നേരിടാനുള്ള യാതൊരു സജ്ജീകരണവും ഇല്ല.പാകിസ്ഥാനിൽ പൊതുവിൽ കൊവിഡ് മൂലമുള്ള പ്രതിസന്ധി രൂക്ഷമാണ്. ആശുപത്രികളിലെ ഡോക്ടർമാർ രോഗികളുടെ ചികിത്സയ്ക്കായി കഷ്ടപ്പെടുകയാണ്. സാമൂഹിക അകലം പാലിക്കണം എന്ന ചട്ടം അനുസരിക്കാത്ത മാർക്കറ്റുകളും ഷോപ്പിങ്മാളുകളും അടക്കാൻ ഇത് കാരണം സർക്കാർ ഉടൻ ഉത്തരവിട്ടു.
നിലവിൽ 1838പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മാർച്ച് മാസത്തിൽ പ്രഖ്യാപിച്ച ലോക്ഡൗൺ ഈയിടെയാണ് സർക്കാർ പാകിസ്ഥാനിൽ പിൻവലിച്ചത്.നിലവിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചവർ ചൈനയിലുള്ളതിനെക്കാൾ കൂടുതലുണ്ട് പാകിസ്ഥാനിൽ. 89249 ആണ് ഇവിടെ ആകെ രോഗബാധ. 24 മണിക്കൂറിനിടെ 4688 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.82 മരണങ്ങളും. ഇത് ഒരു ദിവസത്തെ രാജ്യത്തെ ഏറ്റവും വലിയ റെക്കോർഡ് ആണ്.
Post Your Comments