ജയ്‌പൂർ : കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതൃക ഇന്ത്യയിലും. രാജസ്ഥാന്‍ ജോധ്പൂര്‍ പൊലീസാണ് മാസ്‌ക് ധരിച്ചില്ലെന്ന പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. മുകേഷ് കുമാര്‍ പ്രജാപത് എന്ന ബല്‍ദേവ് നഗര്‍ സ്വദേശിക്ക് നേരെയായിരുന്നു അതിക്രമം.
What led to a #GeorgeFloyd moment in Jodhpur?
Man stopped by police for not using mask attacks cops.
Police hits back & presses knee on his throat, man breaks free & hits police again
All this as they wait for thana jeep to take away arrested man. @fpjindia @PoliceRajasthan pic.twitter.com/ROZyvETayt— Sangeeta Pranvendra (@sangpran) June 5, 2020
പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ ജോധ്പൂര്‍ പൊലീസ് യുവാവിന് പിഴ ചുമത്തി. ഇതില്‍ മുകേഷ് കുമാര്‍ പ്രതിഷേധിച്ചതോടെയാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചത്. മുകേഷ് കുമാറിനെ പൊലീസുകാരന്‍ ഇടിക്കുന്നതും കാല്‍ മുട്ട് കഴുത്തില്‍ വെച്ച് ഞെരിക്കുന്നതും വീഡിയോയിലുണ്ട്. രണ്ട് പോലീസുകാര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിക്കുന്നത്. സിവില്‍ ഡ്രസിലുള്ള ഒരാള്‍കൂടി പൊലീസുകാരെ സഹായിക്കുന്നുണ്ട്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പൊലീസുകാര്‍ക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്.
Post Your Comments