Latest NewsNewsInternational

എന്റെ ഡാഡ് ഈ ലോകത്തെ മാറ്റി; സ്റ്റീഫൻ ജാക്‌സന്റെ തോളിലിരുന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ് ജോർജ് ഫ്‌ളോയിഡിന്റെ മകൾ

വാഷിംഗ്ടണ്‍ : ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് അതിക്രമത്തിനിടയില്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് അമേരിക്കയിലെങ്ങും വംശീയതയ്‌ക്കെതിരെ പ്രതിഷേധം കത്തിപ്പടരുകയാണ്. പതിനായിരങ്ങളാണ് അനുശോചനങ്ങളും പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങുന്നത്. ഇപ്പോഴിതാ ഇപ്പോഴിതാ ജോര്‍ജ് ഫ്‌ളോയിഡിന്റെ ആറുവയസ്സുകാരി മകളുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

മുന്‍ അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരവും ജോര്‍ജ് ഫ്‌ളോയിഡിന്റെ സൂഹൃത്തുമായ സ്റ്റീഫന്‍ ജാക്‌സണിന്റെ തോളില്‍ ഇരുന്ന് ഫ്‌ളോയിഡിന്റെ ആറുവയസ്സുകാരി മകള്‍ ഗിയാന്ന ഡാഡി ചേയ്ഞ്ചിഡ് ദ വേള്‍ഡ്” എന്ന് പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുക്കുന്നത്. ”നീ പറഞ്ഞത്​ ശരിയാണ്​ ജിജി. നിന്‍റെ ഡാഡി ലോകത്തെ മാറ്റി മറിക്കുകയാണ്​’ എന്ന അടിക്കുറിപ്പോടെയാണ്​ സ്റ്റീഫൻ ജാക്സൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്​.

 

 

View this post on Instagram

 

That’s right GiGi “Daddy changed the world” ????? George Floyd the name of change. #justiceforgeorgefloyd #ivehadenough Love to all who have love for all ✊?✊?✊?✊?✊?✊

A post shared by Stephen Jackson Sr. (@_stak5_) on

ചൊവ്വാഴ്ച മിനിയോപോളിസിൽ ജോർജ്​ ഫ്ലോയിഡിന്‍റെ പങ്കാളി റോക്‍സി വാഷിങ്ടൺ വാർത്ത സമ്മേളനം നടത്തിയിരുന്നു. ”ജോര്‍ജിന് നീതി വേണം, അവന്‍റെ മകളാണ് ഇത്.. ഇവളുടെ വളര്‍ച്ച കാണാനാകാതെ ജോര്‍ജ് വിടപറഞ്ഞു.. കൂടുതലൊന്നും പറയാനില്ലെ”ന്ന് പറഞ്ഞ് റോക്സി പൊതുവേദിയില്‍ വിങ്ങിപ്പൊട്ടി. ആറുവയസുകാരിയായ മകൾ ജിയന്ന​ക്കൊപ്പമായിരുന്നു റോക്സി വാർത്തസമ്മേളനത്തിൽ എത്തിയത്​. റോക്‍സിക്കും ജിയന്നക്കുമൊപ്പം സ്റ്റീഫൻ ജാക്സനും ഉണ്ടായിരുന്നു. ജോർജ്​ ഫ്ലോയിഡിനും കുടുംബത്തിനും ​നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button