ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,804 പേര്‍ക്കാണ് രാജ്യത്ത് രോഗം ഭേദമായത്. 1,04,107പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 47.99 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 1,06,737 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.ഐസിഎംആര്‍ രാജ്യത്ത് കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള പരിശോധന ശേഷി വര്‍ദ്ധിപ്പിച്ചു. ഇതുവരെ 42,42,718 സാമ്പിളുകള്‍ പരിശോധിച്ചു.
ആന ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവം, രണ്ടുപേർ കസ്റ്റഡിയിൽ
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,485 സാമ്പിളുകളാണ് പരിശോധിച്ചത്. 498 സര്‍ക്കാര്‍ ലാബുകളിലും, 212 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോള്‍ പരിശോധന സൗകര്യമുള്ളത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 9,304 പേര്‍ക്കാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 260 പേര്‍ക്ക് വൈറസ് ബാധ മൂലം ജീവന്‍ നഷ്ടപ്പെട്ടു. 6,075 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.
Post Your Comments