പാലക്കാട് : കേരളത്തിൽ വീണ്ടും കോവിഡ് മരണം. നിരീക്ഷണത്തിലിരിക്കെ മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി മീനാക്ഷി അമ്മാളി(73) ന്‍റെ പരിശോധനാ ഫലമാണ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.
മേയ് 25ന് ചെന്നൈയില്‍ നിന്നെത്തി ചികില്‍സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെയെണ്ണം 12 ആയി. കഴിഞ്ഞ ദിവസം മരിച്ച് ഇവർക്ക് കോവിഡ് ഉണ്ടെന്ന് സ്ഥിരികരിച്ചത് ഇന്നാണ്. മന്ത്രി എ.കെ ബാലാനാണ് ഈക്കാര്യം സ്ഥിരികരിച്ചത്.
ചെന്നൈയിൽ നിന്നെത്തിയ ഇവർ സഹോദരൻ്റെ വീട്ടിൽ ഹോം ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Post Your Comments