സാംസംഗിൽ വൻ സുരക്ഷാ പ്രശ്നം റിപ്പോർട്ട് ചെയ്തു. യുഎസിലെ സാംസംഗ് ഉപഭോക്താക്കളുടെ കോൺടാക്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നതായാണ് കമ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം, ഉപഭോക്താക്കളുടെ സാമൂഹ്യ സുരക്ഷ നമ്പർ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നീ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് സാംസംഗ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് സംഭവം. കമ്പനിയുടെ വിവരങ്ങൾ അനുവാദമില്ലാതെ ഒരു തേർഡ് പാർട്ടി മോഷ്ടിച്ചുവെന്നാണ് സാംസംഗ് റിപ്പോർട്ട് ചെയ്തത്. പ്രധാനമായും ഉപഭോക്താക്കളുടെ പേര്, കോൺടാക്ട് നമ്പർ, ജനനതീയതി, പ്രോഡക്റ്റ് രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവയാണ് ചോർന്നിട്ടുള്ളത്. സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തതിനാൽ, ഉപഭോക്താക്കളോട് പാസ്‌വേഡ് മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: കൊല്ലം കൊട്ടിയത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത് വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്തപ്പോള്‍
നിലവിൽ, ഡാറ്റ ചോർച്ച എത്ര ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ടെന്ന കണക്കുകൾ വ്യക്തമല്ല. ഈ വർഷം രണ്ടാം തവണയാണ് സാംസംഗ് ഡാറ്റ ചോർച്ച സ്ഥിരീകരിക്കുന്നത്.
Post Your Comments