ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഭീം ഇ വാലറ്റ് ആപ്പ് ഇനി മുതൽ ഏഴ് ഭാഷകളിൽ ലഭ്യമാകും എന്ന് റിപ്പോർട്ട്. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ലഭിക്കുന്നതിന് പുറമേയാണ് കൂടുതല്‍ ഭാഷകളില്‍ ആപ്പ് ലഭ്യമാക്കുന്നത്. ഗുജറാത്തി, കന്നഡ, ഒഡിയ, തമി്ഴ്, ബംഗാളി, മലയാളം, തെലുങ്ക് ഭാഷകളിൽ ആപ്പിന്റെ സേവനം ലഭിക്കുമെന്നാണ് വിവരം.
ഭീം ആപ്പ് ഉടന്‍ തന്നെ ഏഴ് പ്രാദേശിക ഭാഷകളില്‍ ഉടന്‍ പ്രതീക്ഷിക്കാമെന്ന് റിവറി ലാങ്വേജ് ടെക്നോളജീസ് വൈസ് പ്രസിഡന്റ് വിജയാനന്ദ പ്രഭു വ്യക്തമാക്കി. വരുന്ന മൂന്ന്- നാല് മാസത്തിനിടെ പഞ്ചാബി, മറാത്തി, ആസാമീസ് എന്നീ ഭാഷകളിലും ഭീം ആപ്പ് ലഭ്യമാകുമെന്ന് അദ്ദേഹം ലഭ്യമാക്കി. ഡിസംബര്‍ 30ന് പുറത്തിറക്കി പത്ത് ദിവത്തിനുള്ളില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 10 മില്യണ്‍ ആളുകളാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്‌തത്. മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് വഴി മൊബൈല്‍ ഫോണിന്റെ സഹായത്തോടെ പണം കൈമാറാന്‍ സഹായിക്കുന്നതാണ് ഭീമിന്റെ പ്രവര്‍ത്തന രീതി.
Post Your Comments