Latest NewsIndia

പ്രണയം നടിച്ചു കൊണ്ടുപോയ 19 കാരിയുടെ ലക്ഷക്കണക്കിന് രൂപ അടിച്ചു മാറ്റിയ ശേഷം കൊലപ്പെടുത്തി കഷണങ്ങളാക്കി, പ്രതിയെ ഒന്നരവർഷത്തിന് ശേഷം പിടികൂടി പോലീസ്

മുഹമ്മദ് ഷാക്കിബുമായി പെൺകുട്ടി അടുപ്പത്തിലാകുന്നത് അമന്‍ എന്ന പേരിലായിരുന്നു

ഉത്തര്‍പ്രദേശ് പൊലീസ് തലയും കൈകളും മുറിച്ചുമാറ്റിയ നിലയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് 2019 ജൂണ്‍ 13-ന് മീററ്റില്‍നിന്നാണ്. ദൗരല മേഖലയില്‍നിന്ന് ഛേദിക്കപ്പെട്ട ഒരു കൈ കണ്ടെത്തി ദിവസങ്ങള്‍ക്കപ്പുറം മൃതദേഹം കണ്ടെത്തുകയായിരുന്നു. ആരെന്നു തിരിച്ചറിയാന്‍ യാതൊരു തെളിവും ബാക്കിയുണ്ടായിരുന്നില്ല. മൃതദേഹത്തില്‍ നിന്നും വസ്ത്രങ്ങള്‍ വരെ മാറ്റി തിരിച്ചറിയാന്‍ ഒരടയാളം പോലും ബാക്കിവയ്ക്കാതെയാണ് കൊലയാളി മൃതദേഹം ഉപേക്ഷിച്ചത്. തുടര്‍ന്ന് അന്ന് പരിധിയില്‍വന്നുപോയ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു.

പഞ്ചാബിലെ ലുധിയാനയില്‍ റജിസ്റ്റര്‍ ചെയ്ത ഒരു ഫോണ്‍ നമ്പര്‍ സംശയാസ്പദമായി. തുടര്‍ന്ന് ലുധിയാനയില്‍ കാണാതായവരെ കുറിച്ചായി അന്വേഷണം. ടാക്സി ബിസിനസ് നടത്തി സമ്ബന്നനായ ഒരാളുടെ മകളെ കാണാതായെന്ന വിവരം അറിഞ്ഞതോടെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിച്ചു.ഒരു വര്‍ഷത്തോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ എക്തയുടെ കാമുകനായ മുഹമ്മദ് ഷാക്കിബിനെയും കുടുംബത്തെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. അതിനിടെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിന്റെ കൈയില്‍നിന്ന് തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ത്ത് ഷാക്കിബ് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിച്ചു.

താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി സൂചന, കൊലപാതക വിവരങ്ങൾ പുറത്ത്

ഇതോടെ പൊലീസ് ഷാക്കിബിന്റെ കാലില്‍ വെടിയുതിര്‍ത്ത് അയാളെ കീഴ്പ്പെടുത്തി. സ്വദേശമായ ലുധിയാനയില്‍വച്ചാണ് എക്ത ജസ്വാള്‍, മുഹമ്മദ് ഷാക്കിബുമായി അടുപ്പത്തിലാകുന്നത്. അമന്‍ എന്ന പേരിലായിരുന്നു എക്തയെ ഷാക്കിബ് പരിചയപ്പെടുന്നത്. അടുപ്പത്തിലായതോടെ 2019 മേയില്‍ ഇരുവരും ഒളിച്ചോടി. സമ്പന്നകുടുംബത്തില്‍ പെട്ട എക്ത(19) പണവും 25 ലക്ഷം വില വരുന്ന ആഭരണങ്ങളുമായിട്ടാണ് കാമുകനൊപ്പം ഉത്തര്‍പ്രദേശിലേക്ക് ഒളിച്ചോടിയത്. പിന്നീട് ഇവള്‍ക്ക് കുടുംബവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് യുവതിയുടെ കുടുംബത്തെ കണ്ടെങ്കിലും മൃതദേഹം യുവതിയുടേതാണെന്ന് വിശ്വസിക്കാന്‍ അവര്‍ തയാറായില്ല. സമൂഹമാധ്യമങ്ങളില്‍ എക്ത ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നതായിരുന്നു ഇതിനു കാരണം. സ്വന്തം അല്ലെങ്കിലും വിവിധ ചിത്രങ്ങള്‍ എക്തയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വാട്സാപ്പിന്റെ ഡിപിയും ഇടയ്ക്കിടെ മാറ്റാറുണ്ടായിരുന്നു. ഒരാഴ്ച മുന്‍പുവരെ ഇത്തരത്തില്‍ ചിത്രങ്ങള്‍ മാറ്റിയിരുന്നു. മീററ്റിലെത്തിയ ശേഷമാണ് ഷാക്കിബ് എന്നാണ് ഇയാളുടെ പേരെന്നും തന്നെ കബളിപ്പിക്കുയായിരുന്നുവെന്നും എക്ത തിരിച്ചറിയുന്നത്.

‘ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു’ അറസ്റ്റിലായ ചാനൽ സംഘം നൽകിയ വ്യാജവാർത്ത ഇന്ത്യക്കെതിരെ, എന്നാൽ റിപ്പോർട്ട് ചെയ്തത് ഗൾഫിലെ അധികാരികളെ പ്രതിക്കൂട്ടിൽ ആക്കുന്ന തരത്തിൽ

തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ എക്തയ്ക്ക് ശീതള പാനിയത്തില്‍ മയക്കുമരുന്നു കലക്കി നല്‍കിയ ശേഷം ഒറ്റപ്പെട്ട സ്ഥലത്തേക്കു കൊണ്ടുവന്നു ക്രൂരമായി കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഷാക്കിബിന്റെ പിതാവ്, സഹോദരന്‍, സഹോദരഭാര്യ എന്നിവരടക്കം അഞ്ചുപേരും അറസ്റ്റിലായി. എക്ത ഷാക്കിബിന്റെ പേര് സ്വന്തം കൈയില്‍ പച്ചകുത്തിയിരുന്നു. ഇത് കണ്ട് പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാനാണ് കൈകള്‍ മുറിച്ചുമാറ്റിയത്.

കൊലയ്ക്കുശേഷം എക്തയുടെ ഫോണിലൂടെ സമൂഹമാധ്യമത്തിലും വാട്സാപ്പിലും നിരന്തരമായി ചിത്രങ്ങള്‍ മാറ്റുകയും ചെയ്തിരുന്നു ഷാക്കിബ്. ഇതിലൂടെ എക്ത ജീവനോടെയുണ്ടെന്ന പ്രതീതി ബന്ധുക്കള്‍ക്കിടയില്‍ നിലനിര്‍ത്തുകയായിരുന്നു ലക്ഷ്യം. ഒരാഴ്ച മുന്‍പുവരെ ഷാക്കിബ് ഇതില്‍ വിജയിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button