Latest NewsNewsKuwaitGulf

കുവൈത്തിൽ ഇന്ന് 562 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു ​; 6 മരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 99 ഇന്ത്യക്കാർ ഉൾപ്പെടെ 562 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു.  ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 29921 ആയി. കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8889 ആയി.

24 മണിക്കൂറിനിടെ 6 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 236 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 148 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 54 പേർക്കും അഹമ്മദിയിൽ നിന്നുള്ള 200 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർക്കും ജഹറയിൽ നിന്നുള്ള 105 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇന്ന് 1473 പേരാണ്  രോഗമുക്തി നേടിയത്. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 17223 ആയി. നിലവിൽ 12462 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 184 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button