KeralaLatest News

കേരളത്തിനിതെന്ത് പറ്റി? കൊറോണ ബാധിച്ചു മരിച്ച വൈദീകന്റെ സംസ്കാരം തടഞ്ഞ് ജനക്കൂട്ടം

മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാനത്ത് കൊറോണ ബാധിച്ച്‌ മരിച്ച നാലാഞ്ചിറ സ്വദേശിയായ വൈദികന്റെ ശവസംസ്‌കാരം നടത്താന്‍ അനുവദിക്കാതെ നാട്ടുകാര്‍. കൊവിഡ് പ്രോട്ടൊകോള്‍ അനുസരിച്ച്‌ ഇന്ന് വൈകിട്ട് നാലരയോടെ വട്ടിയൂര്‍ക്കാവ് മലമുകള്‍ സെമിത്തേരിയിലാണ് മൃതദേഹം അടക്കാന്‍ ഉദേശിച്ചിരുന്നത്. എന്നാല്‍ ഇതിനായി എത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞത്. മേയര്‍ അടക്കം സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധം ശക്തമായി തുടരുകയാണ്.

വൈദികന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പ്രശ്‌നം പരിഹരിച്ചതിനു ശേഷം മാത്രമെ ശരീരം സ്ഥലത്തെത്തിക്കുന്നതില്‍ തീരുമാനം എടുക്കൂ. ഹൈക്കോടതി അനുവദിച്ച സ്‌റ്റേ ഉത്തരവ് ഇവരുടെ കൈവശം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും പോലീസിനേയൊ ഉദ്യോഗസ്ഥരേയോ ഇതു കാണിക്കാന്‍ പ്രതിഷേധ സംഘം തയ്യാറായിട്ടില്ല.

ആ​ദ്യം നാ​ലാ​ഞ്ചി​റ​യി​ലു​ള​ള പ​ള​ളി സെ​മി​ത്തേ​രി​യി​ല്‍ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ച്ച​ത്. എ​ന്നാ​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന് വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ല​മു​ക​ളി​ലെ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ ച​ട​ങ്ങ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​ത​നു​സ​രി​ച്ചു കു​ഴി​യെ​ടു​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണു നാ​ട്ടു​കാ​ര്‍ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. ഇ​തോ​ടെ സം​സ്കാ​ര ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച്‌ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ തി​രി​കെ പോ​യി. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണ് മരണപ്പെട്ട ഫാദര്‍ കെജി വര്‍ഗീസ്. ഇദ്ദേഹത്തിന് 77 വയസ്സായിരുന്നു.

ഇന്നലെ രാവിലെയാണ് ഫാദര്‍ വര്‍ഗീസ് മരണപ്പെട്ടത്. ശ്വാസകോശത്തില്‍ രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നേരത്തേ പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതേത്തുടര്‍ന്ന് പേരൂര്‍ക്കട ആശുപത്രിയിലെ രണ്ടു വാര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ഒപ്പം, ഒമ്ബതു ഡോക്റ്റര്‍മാരോടു ക്വാറൈന്റിനിലേക്ക് പോകാനും നിര്‍ദേശിച്ചിരിക്കുകയാണ് . അതേസമയം, ആശുപത്രികളില്‍ അടക്കം വൈദികനെ കാണാന്‍ നിരവധി ആള്‍ക്കാര്‍ എത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button