Latest NewsNewsKuwaitGulf

കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു

കുവൈറ്റ് സിറ്റി : ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് കുവൈറ്റിൽ മരിച്ചു. ടാക്സി ഡ്രൈവർ ആയിരുന്ന തിരുവനന്തപുരം വർക്കല രാത്തിക്കൽ ചരുവിള വീട്ടിൽ ആഷിർ ഖാൻ (45) ആണ് മരിച്ചത്. മൃതദേഹം കുവൈറ്റിൽ കബറടക്കി. ഭാര്യ: ശാഹിദ. മക്കൾ: ശിഫ, അലി.

അതേസമയം കുവൈറ്റിൽ 99 ഇന്ത്യക്കാർ ഉൾപ്പെടെ 562 പേർക്ക്​ കൂടി വ്യാഴഴ്ച കോവിഡ്​ സ്ഥിരീകരിച്ചു. 6 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 236ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29921 ആയി. കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8889ലെത്തി. 1473 പേർ കൂടി സുഖം പ്രാപിച്ചതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 17223 ആയി ഉയർന്നു. നിലവിൽ 12462 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 184 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

Also read : ഖത്തറിൽ 1,581 പേര്‍ക്ക് കൂടി കോവിഡ് : രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു തന്നെ

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 148 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 54 പേർക്കും അഹമ്മദിയിൽ നിന്നുള്ള 200 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർക്കും ജഹറയിൽ നിന്നുള്ള 105 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button