Latest NewsLife Style

രോഗപ്രതിരോധപ്രവര്‍ത്തനത്തില്‍ വൈറ്റമിന്‍ ഡി യുടെ പങ്ക് 

രോഗപ്രതിരോധവ്യവസ്ഥയെ പ്രധാനമായും രണ്ടായി തിരിക്കാം. ആദ്യത്തേത് നൈസര്‍ഗികപ്രതിരോധശേഷി അഥവാ ഇന്നൈറ്റ് ഇമ്യൂണിറ്റി. ഇതില്‍ ശരീരചര്‍മം, ആന്തരിക അവയവങ്ങളിലെ ആവരണം (മ്യൂക്കസ് മെംബ്രേയ്ന്‍) തുടങ്ങിയവയെ ബാരിയര്‍ ഇമ്യൂണിറ്റി എന്നു പറയും. ശരീരത്തില്‍ വെല്ലുവിളി ഉയര്‍ത്തി ഏതെങ്കിലും ഒരു വസ്തു(രോഗാണു) കയറിയാല്‍ ഏറ്റവും ആദ്യം പ്രതിരോധിക്കാന്‍ ഓടിയെത്തുന്ന മുന്നണിപ്പോരാളികള്‍ ആയ മാക്രൊഫേജ്, ടെന്‍ഡറിക് സെല്‍സ്, മോണോസൈറ്റ് തുടങ്ങിയവയാണ് നൈസര്‍ഗികപ്രതിരോധശേഷിയുടെ മറ്റൊരു വിഭാഗം.

ഒരു രോഗാണു ശരീരത്തില്‍ കയറിയാല്‍ ഏറ്റവും ആദ്യം അതിനെ പ്രതിരോധിക്കാന്‍ എത്തുന്ന സെല്ലുകളുടെ ഭിത്തിയില്‍ റിസപ്റ്ററുകള്‍ (receptors) ഉണ്ട്. രോഗാണു ഇതില്‍ ബന്ധിക്കുന്നതോടുകൂടി ഇവയെ തുരത്താനുള്ള പ്രക്രിയ ഈ കോശങ്ങളില്‍ തുടങ്ങുന്നു. ശ്രദ്ധേയമായ ഒരു കാര്യം 25 ഒ എച്ച് വൈറ്റമിന്‍ ഡിയെ 1, 25 ഒ എച്ച് വൈറ്റമിന്‍ ഡി ആക്കാന്‍ ഉള്ള കഴിവ് ഈ സെല്ലുകള്‍ക്ക് ഉണ്ട് എന്നുള്ളതാണ്. ഈ സെല്ലുകള്‍ക്ക് അകത്ത്‌ ൈവറ്റമിന്‍ ഡി റിസപ്റ്ററുകള്‍ ഉണ്ടാകുന്നു. ഡിയുടെ ആക്റ്റീവ് ഫോം ആയ 1, 25 വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ ഫലമായി കാതലീസിഡിന്‍ (Cathelicidin), ഡിഫെന്‍സിന്‍(defensin) തുടങ്ങിയ രാസവസ്തുക്കള്‍ ഉണ്ടാകുന്നു. ശരീരത്തില്‍ കയറിയ രോഗാണുവിനെ നിയന്ത്രണ വിധേയമാക്കുകയാണ് ഈ വസ്തുക്കളുടെ ദൗത്യം. ശരിയായ അളവില്‍ ശരീരത്തില്‍ വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ ഈ പ്രക്രിയ തടസ്സപ്പെടും. മുകളില്‍ പറഞ്ഞ രൂപത്തില്‍ വൈറ്റമിന്‍ ഡിയുടെ അഭാവം കൊറോണ വൈറസ് ശരീരത്തില്‍ അനിയന്ത്രിതമായി വര്‍ധിക്കാന്‍ ഇടവരുത്തും.

അഡാപ്റ്റീവ് ഇമ്യൂണിറ്റി ആണ് രോഗപ്രതിരോധത്തിന്റെ അടുത്ത മാര്‍ഗം. ഇന്‍ഫെക്ഷന്‍ മുഖേനയോ വാക്‌സിനേഷന്‍ മുഖേനയോ ആണ് ശരീരത്തില്‍ അഡാപ്റ്റീവ് ഇമ്യൂണിറ്റി ഉണ്ടാക്കപ്പെടുന്നത്. ഇത് ആക്ടീവ് ആകാന്‍ ഏഴു മുതല്‍ പത്തു ദിവസംവരെ എടുക്കും. വൈറ്റമിന്‍ ഡിയുടെ അഭാവത്തില്‍ ഇന്നൈറ്റ് ഇമ്യൂണിറ്റി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ വര്‍ധിച്ച ഒരുവൈറല്‍ ലോഡ് ആണ് അഡാപ്റ്റീവ് ഇമ്യൂണിറ്റിക്ക് കൈകാര്യം ചെയ്യേണ്ടിവരുന്നത്. ചില അവസരങ്ങളില്‍ വളരെ ശക്തമായ അഡാപ്റ്റീവ് ഇമ്യൂണിറ്റിയുടെ പ്രതികരണംമൂലം ശരീരത്തിനുതന്നെ ഹാനികരമാകുന്ന സിറ്റോക്കിന്‍ സ്റ്റോം (Cytokine Storm) എന്ന അവസ്ഥ ഒരുപക്ഷേ ജീവന്‍പോലും നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കും. രോഗപ്രതിരോധവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ സാധാരണ അളവ് ആവശ്യമാണ്. ഡി കുറഞ്ഞാല്‍ രോഗപ്രതിരോധശേഷി തകരാറിലാകും എന്നുമാത്രമല്ല രോഗപ്രതിരോധവ്യവസ്ഥയുടെ അനിയന്ത്രിതപ്രവര്‍ത്തനം മരണത്തിനുപോലും കാരണമായേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button