Latest NewsSaudi ArabiaNewsGulf

വന്ദേ ഭാരത് മിഷൻ, ഗൾഫ് രാജ്യത്ത് നിന്നുള്ള വിമാനങ്ങൾ : പുതിയ പട്ടിക പുറത്തിറക്കി

റിയാദ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദിയിൽ നിന്നുള്ള വിമാനങ്ങളുടെ പുതിയ പട്ടിക പുറത്തിറക്കി. ഇന്ത്യയിലേക്ക് 20 സർവീസുകളാണുള്ളത്. ഇതിൽ 11ഉം കേരളത്തിലെ വിവിധ സെക്ടറുകളിലേക്കുള്ള വിമാനങ്ങളാണ്. പട്ടിക പ്രകാരം ജൂൺ 10 മുതൽ 16 വരെ റിയാദ്, ദമാം എന്നിവിടങ്ങളിൽ നിന്നു കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്കും സർവീസ് നടത്തും. ജിദ്ദയിൽ നിന്നു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവിസുകൾ ഉണ്ടാകും.

പുതിയ സർവീസുകളുടെ വിശദ വിവരങ്ങൾ ചുവടെ

ജൂൺ 10 : റിയാദ്–കോഴിക്കോട്–മുംബൈ, ദമാം–കണ്ണൂർ–മുംബൈ, ജിദ്ദ–കൊച്ചി–മുംബൈ, റിയാദ്-ഡൽഹി
ജൂൺ 11 : റിയാദ്–കണ്ണൂർ–മുംബൈ, ദമാം–കൊച്ചി–മുംബൈ, ജിദ്ദ–കോഴിക്കോട്–ബംഗലുരു
ജൂൺ 12 : ജിദ്ദ–തിരുവനന്തപുരം–മുംബൈ, ദമാം–ബംഗലുരു, റിയാദ്-ഹൈദരാബാദ്
ജൂൺ 13 : റിയാദ്–തിരുവനന്തപുരം–മുംബൈ, ദമാം–കോഴിക്കോട്–ഹൈദരാബാദ്,ജിദ്ദ-ബംഗലുരു
ജൂൺ 14 : റിയാദ്–കൊച്ചി–മുംബൈ, ദമാം-ഡൽഹി, ജിദ്ദ-ഹൈദരാബാദ്
ജൂൺ 15 : ദമാം–തിരുവനന്തപുരം–‌മുംബൈ, റിയാദ്-ബംഗലുരു, ജിദ്ദ-ഡൽഹി
ജൂൺ 16 : ദമാം-ഹൈദരാബാദ്

ഇതുവരെ സൗദിയിൽ നിന്നും 19 വിമാനങ്ങളിലായി ഏകദേശം 3000 ഇന്ത്യക്കാരെ വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം നാട്ടിലെത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button