കുവൈറ്റ് സിറ്റി : 143 ഇന്ത്യക്കാർ ഉൾപ്പെടെ 710 പേർക്ക് കൂടി കുവൈറ്റിൽ ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. നാല് മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29,359ഉം, മരിച്ചവർ 230 ഉം ആയി. 1469 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 15,750 ആയി ഉയർന്നു.
നിലവിൽ 13,379 പേർ ചികിത്സയിലുണ്ട്. . ഇതിൽ 191 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഫർവാനിയ ഗവർണറേറ്റിൽ 282, ജഹ്റ ഗവർണറേറ്റിൽ 140, അഹ്മദി ഗവർണറേറ്റിൽ 130, ഹവല്ലി ഗവർണറേറ്റിൽ 88, കാപിറ്റൽ ഗവർണറേറ്റിൽ 70 എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം.
Also read : സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള കർഫ്യു നിയമം ലംഘിച്ച 13പേർ കുവൈറ്റിൽ പിടിയിൽ. ഒരു പ്രവാസിയും , 12 സ്വദേശികളുമാണ് പിടിയിലായതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സിറ്റിയിൽ 2,ഹവല്ലിയിൽ 10, ജഹ്‌റയിൽ 1മാണ് അറസ്റ്റിലായവരുടെ എണ്ണം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments