KeralaLatest NewsNews

എറണാകുളത്ത് അതിഥിതൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിങ്ങിയതിന് പിന്നില്‍ വാട്സ്ആപ്പ് പ്രചാരണം : വ്യാജസന്ദേശം പുറത്ത്

കൊച്ചി • അതിഥി തൊഴിലാളികൾ ഒത്തുകൂടിയ സംഭവം വാട്സ്ആപ് വഴി പ്രചരിച്ച തെറ്റായ സന്ദേശം കാരണം. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് നിന്നാണ് നാന്നൂറോളം അതിഥി തൊഴിലാളികൾ ട്രെയിൻ ഓടിത്തുടങ്ങി എന്ന വാട്സ്ആപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് നാട്ടിലേക്ക് മടങ്ങി പോകണമെന്ന് ആവശ്യപ്പെട്ട് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഇപ്പോൾ നാട്ടിലേക്ക് മടങ്ങിയില്ലെങ്കിൽ വരുന്ന 5 വർഷത്തേക്ക് തിരിച്ച് പോകാൻ സാധിക്കില്ല എന്ന വ്യാജ സന്ദേശമാണ് പ്രചരിച്ചത്.

നേരത്തേ കൊല്ലത്തും അന്തർ സംസ്ഥാന തൊഴിലാളുകളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. നീണ്ടകര ചെട്ടിക്കുളങ്ങര കേന്ദ്രീകരിച്ച് ബോട്ടുകളിൽ ജോലിചെയ്യുന്ന തൊഴിലാളികളാളാണ് പ്രതിഷേധിച്ചത്. തോപ്പിൽ കടവ് ഭാഗത്തായിരുന്നു പ്രതിഷേധം.

തെക്കേ ഇന്ത്യയില്‍ ഏറ്റവുമധികം സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മറ്റു സ്വകാര്യ കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളവും ആനുകൂല്യവും കിറ്റെക്സ് നൽകുന്നുണ്ട്. 15 വർഷത്തോളമായി ജീവനക്കാരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്നതിൽ ഏറ്റവും ഉയർന്ന പ്ലാറ്റിനം ഗ്രേഡ് സർട്ടിഫിക്കറ്റാണ് കമ്പനിക്കുള്ളത്. ലോക്ഡൗൺ കാലയളവിലും മാനദണ്ഡങ്ങൾ പാലിച്ച് കമ്പനിയിൽ എല്ലാ ദിവസവും ജോലി ഉണ്ടായിരുന്നു. കൃത്യമായ ശമ്പളവും ഭക്ഷണവും ഞങ്ങൾ നൽകിയിരുന്നു. നാട്ടിലേക് മടക്കി അയക്കാനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനിടയിലാണ് ഇവർ ഇറങ്ങി പോയത്. അയ്യായിരത്തോളം അതിഥി തൊഴിലാളികൾ കമ്പനിയിൽ ഇപ്പോഴും ജോലി തുടരുന്നുണ്ട്. ശമ്പളവും ഭക്ഷണവും ലഭിക്കുന്നില്ല എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. ശമ്പളം കൃത്യമായി ജീവനക്കാരുടെ ബാങ്ക് അകൗണ്ടുകളിലേക്ക് ഓരോ മാസവും കൈമാറിയിട്ടുണ്ട്‌ എന്ന് കിറ്റെക്സ് ഗാർമെൻറ്സ് എം.ഡി യും സി.ഇ.ഒ യുമായ സാബു എം. ജേക്കബ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button