തൊടുപുഴ: വാളാഞ്ചേരിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അവസരമില്ലാത്തതിന്റെ പേരില്‍ ദേവിക എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തതിൽ പ്രതികരണവുമായി ബിജെപി. കേരളം നമ്പര്‍ വണ്‍ എന്ന് വീമ്പ് പറയുന്നവര്‍ക്ക് മുന്നിലുള്ള ചോദ്യചിഹ്നമാണ് ദേവികയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി വ്യക്തമാക്കി. ഇന്റര്‍നെറ്റിന് റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളില്‍ ബൂസ്റ്ററുകള്‍ സ്ഥാപിച്ചുകൊണ്ട് നെറ്റ്‌വര്‍ക്ക് ലഭിയ്ക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സ്മാര്‍ട്ട് ഫോണുകളും ടി.വിയും ഇല്ലാത്ത സ്ഥലങ്ങളില്‍ പാഠഭാഗങ്ങളുടെ പി.ഡി.എഫ് നോട്ടുകള്‍ തയ്യാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read also: കേന്ദ്ര പദ്ധതികള്‍ കേരളസര്‍ക്കാര്‍ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രന്‍
വജന സംഘടനകളെയും ക്ലബുകളെയും ഉള്‍പ്പെടുത്തി ഗ്രാമങ്ങളില്‍ കമ്മ്യൂണിറ്റി ഹാളുകള്‍, ലൈബ്രറികള്‍, ക്ലബ്ബുകള്‍, എന്നിവടങ്ങളില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് ക്ലാസുകള്‍ എടുക്കാനുള്ള സംവിധാനം ഒരുക്കണം. പിന്നാക്ക മേഖലകളില്‍ വിദ്യാര്‍ത്ഥികളുടെ സൗകര്യം അനുസരിച്ച് സി.ഡികള്‍ തയ്യാറാക്കി നല്‍കണം. മൊബൈല്‍ സേവന ദാതാക്കളോട് നെറ്റിന്റെ വേഗത കൂട്ടാന്‍ ആവശ്യപ്പെടണമെന്നും അജി കൂട്ടിച്ചേർത്തു.
Post Your Comments