കൊല്ലം; ഉത്ര കൊലപാതക കേസിൽ അറസ്റ്റിലായ സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും, കൊലപാതകത്തിലുള്ള പങ്കാളിത്തവും സ്വര്‍ണ്ണം എന്ത് ചെയ്തു എന്നുമാണ് അറിയാന്‍ ശ്രമിക്കുന്നത്, 37 അര പവന്‍ സ്വര്‍ണ്ണം സൂരജിന്‍റെ പുരയിടത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
ഏറെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സ്വര്‍ണ്ണം പുരയിടത്തില്‍ കുഴിച്ചിട്ടതായി സുരേന്ദ്രന്‍ സമ്മതിച്ചത്, അച്ഛന് കാര്യങ്ങളെല്ലാം അറിയാമെന്ന് സൂരജ് നേരത്തെ മൊഴി നല്‍കിയിരുന്നു, സൂരജിന്‍റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരേയും ഇന്ന് ചോദ്യം ചെയ്യും, ഗൂഡാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടോ എന്നറിയാണ് അന്വേഷണ സംഘത്തിന്‍റെ അടുത്ത ശ്രമം.
കൂടുതൽ പരിശോധനക്കായി ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ഭര്‍ത്താവ് സൂരജിന്‍റെ അടൂരിലെ വീട്ടില്‍ എത്തി പരിശോധന നടത്തിയിരുന്നു, ഉത്ര വധ കേസില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്, ക്രൈംബ്രാഞ്ച്, ഡി.വൈ.എസ്.പി എ.അശോകിന്‍റെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പ് മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നിരുന്നു.
കൂടാതെ ഫോറന്‍സിക്, റവന്യു സംഘവും അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു, സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയര്‍കെയ്സ്, ടെറസ്, പാമ്പിനെ സൂക്ഷിച്ച വീടിന്‍റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി, തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ജീവനക്കാര്‍ വീട്ടിലെ സ്കെച്ച് തയ്യാറാക്കി അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
എന്നാൽ സൂരജിന്‍റെ അച്ഛന്‍ വാഹനം വാങ്ങാനായി ഉത്തരയുടെ സ്വര്‍ണ്ണം എടുത്തിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്, സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ച അടൂരിലെ ബാങ്ക് ലോക്കറിലും പരിശോധന നടക്കും, ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ സൂരജ് മടിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു കഴിയ്ഞ്ഞു.
Post Your Comments