Latest NewsNewsInternational

മദ്യശാലകള്‍ തുറന്നു, കടയ്ക്കകത്ത് തുരങ്കം നിര്‍മിച്ച് മോഷണം : മോഷണം പോയത് 14,23,389 രൂപയുടെ മദ്യം

കേപ്ടൗണ്‍: ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്കു ശേഷം മദ്യശാലകള്‍ തുറന്നപ്പോള്‍ തുരങ്കം നിര്‍മിച്ച് മോഷണം. ജോഹന്നാസ് ബെര്‍ഗിലാണ് തുരങ്കം നിര്‍മിച്ച് മദ്യ വില്പന ശാലയുടെ ഉള്ളില്‍ പ്രവേശിച്ച് മോഷ്ടിച്ചത് . 15,000 പൗണ്ട് ( ഏകദേശം 14,23,389 രൂപ ) വിലമതിക്കുന്ന മദ്യം.

Read Also : ലോക്ക് ഡൗണിനെ തുടര്‍ന്ന് തകര്‍ന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായിത്തുടങ്ങി

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ മദ്യം വാങ്ങാനെത്തിയവരുടെ വന്‍ നിരയായിരുന്നു സൗത്ത് ആഫ്രിക്കന്‍ മദ്യ വില്പന ശാലകള്‍ക്ക് മുന്നില്‍. ഡസന്‍കണക്കിന് വൈന്‍, ബിയര്‍ കുപ്പികളുമായാണ് പലരും വീട്ടിലേക്ക് മടങ്ങിയത്. കൊവിഡിനെ തുടര്‍ന്നാണ് രാജ്യത്ത് മദ്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലമായി തകര്‍ന്ന സാമ്പത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് മദ്യ വില്പന ശാലകള്‍ ഉള്‍പ്പെടെയുള്ളവ തുറക്കാന്‍ സൗത്ത് ആഫ്രിക്കന്‍ ഭരണകൂടം അനുമതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button