ഓൺലൈനായി കുട്ടികൾക്കായി സംസ്ഥാനത്ത് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസില്‍ ആദ്യ ദിവസം താരമായി മാറിയത് ഒന്നാം ക്ലാസുകാര്‍ക്കായി ക്ലാസെടുത്ത സായി ശ്വേത ടീച്ചര്‍, തങ്കു പൂച്ചയുടെയും മിട്ടു പൂച്ചയുടെയും കിട്ടു കുരങ്ങന്റെയും കഥ രസകരമായി പറഞ്ഞതിലൂടെ കൂട്ടികളെ മാത്രമല്ല, പ്രായഭേദമില്ലാതെ ഏവരെയും വിക്ടേഴ്സ് ചാനലിന് മുന്നില്‍ പിടിച്ചിരുത്താന്‍ ടീച്ചറുടെ അവതരണത്തിനായി, തൊട്ടുമുന്നില്‍ കുട്ടികള്‍ ഉണ്ടെന്ന രീതിയില്‍ വളരെ നന്നായിട്ടാണ് ടീച്ചര്‍ പഠിപ്പിച്ചതെന്ന് കുട്ടികൾക്കും ഒരേ അഭിപ്രായം.
എന്നാൽ ഇതോടെ സോഷ്യല്‍ മീഡിയയിലും സായി ശ്വേതയായി താരം, ആയിരക്കണക്കിന് പേരാണ് സായി ശ്വേതയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്, കൂടാതെ വിക്ടേഴ്സ് ചാനലിന്റെ യു ട്യൂബില്‍ സായി ശ്വേതയുടെ അധ്യാപന വീഡിയോക്ക് താഴെ കമന്റുകളുടെ പ്രവാഹമാണ്, ആഴ്ചയില്‍ രണ്ട് ദിവസമാണ് സായി ശ്വേതയുടെ ക്ലാസുളളത്, ഇന്ന് 10.30നും കഥയും പാട്ടുമായി കുട്ടികള്‍ക്കായി സായി ശ്വേത എത്തും.
കാലിക്കറ്റ് വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ വി.വി.എല്‍.പി. സ്കൂളിലെ അധ്യാപികയായ സായി ശ്വേത അധ്യാപികയായി പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം മാത്രമേ ആയിട്ടുളളൂ, മുതുവടത്തൂര്‍ സ്കൂളിലെത്തി നാലുദിവസം മുമ്ബാണ് വിക്ടേഴ്‌സ് ചാനല്‍ അധികൃതര്‍ ശ്വേതയുടെ ക്ലാസ് ചിത്രീകരിച്ചത്, സംസ്ഥാനത്തെ ‘അധ്യാപകക്കൂട്ടം’ വാട്‌സാപ്പ് ഗ്രൂപ്പിലിട്ട കഥയുടെ വീഡിയോ ആണ് ശ്വേതയെ വിക്ടേഴ്‌സ് ചാനലിലെത്തിച്ചത്, വീഡിയോ പിന്നീട് അധ്യാപകക്കൂട്ടം ബ്ലോഗിലേക്കിട്ടു, ഇത് ഉന്നതവിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നവാഗതരെ സ്വാഗതംചെയ്യാന്‍ ഈ അധ്യാപികയ്ക്ക് വഴിയൊരുങ്ങിയത്, സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മുതുവടത്തൂര്‍ സ്വദേശി ദിലീപാണ് ഭര്‍ത്താവ്, ടിക് ടോക് വീഡിയോ, ഡാന്‍സ് എന്നിവ ചെയ്യാറുണ്ടെന്നും അത് ഇത്തരത്തിലുളള അധ്യാപനത്തിന് സഹായകമായെന്നും സായി ശ്വേത വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇത്തവണ അധ്യയന വര്‍ഷത്തിന്റെ തുടക്കം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ആയിരുന്നു, ഫസ്റ്റ് ബെല്‍ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലൂടെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സമയങ്ങളിലായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നലെ മുതല്‍ തുടങ്ങിയിരുന്നു, വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്, അധ്യാപകരെ പ്രശംസിച്ച് നിരവധി പേര്‍ സോഷ്യല്‍മീഡിയയിലും വിക്ടേഴ്‌സ് യു ട്യൂബ് ചാനലിലും എത്തി, ഇതിനിടെ അധ്യാപകര്‍ക്കെതിരെ ട്രോളും അശ്ലീല പരാമര്‍ശവുമായി ഒരു വിഭാഗം ആളുകളും എത്തിയിരുന്നു, ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു, അശ്ലീല കമന്റുകളും മോശം പരാമര്‍ശങ്ങളും ആവര്‍ത്തിച്ച് വരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ യു ട്യൂബ് വീഡിയോയില്‍ നിന്ന് കമന്റ് രേഖപ്പെടുത്താനുളള ഓപ്ഷന്‍ നീക്കം ചെയ്തു, അശ്ലീല, അസഭ്യ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിക്ടേഴ്സ് ചാനല്‍ അധികൃതര്‍ വ്യക്തമാക്കി.
Post Your Comments