Latest NewsNewsInternational

ലിഫ്റ്റിന്റെ കതകിനിടയില്‍ കയ്യിലെ തോല്‍വാര്‍ കുടുങ്ങിയതിനെ തുടര്‍ന്നു മുകളിലേക്ക് ഉയര്‍ന്നു പൊങ്ങി മിനിറ്റുകളോളം കുഞ്ഞ് തൂങ്ങി കിടന്നു : എല്ലാവരുടേയും ഹൃദയം നിലച്ചുപോയ കാഴ്ച

ബെയ്ജിങ് : ലിഫ്റ്റിന്റെ കതകിനിടയില്‍ കയ്യിലെ തോല്‍വാര്‍ കുടുങ്ങിയതിനെ തുടര്‍ന്നു മുകളിലേക്ക് ഉയര്‍ന്നു പൊങ്ങി മിനിറ്റുകളോളം കുഞ്ഞ് തൂങ്ങി കിടന്നു , എല്ലാവരുടേയും ഹൃദയം നിലച്ചുപോയ കാഴ്ച. അവസാനം കുഞ്ഞ് മരണത്തിന്റെ മുഖത്തു നിന്നും രക്ഷപ്പെട്ടു. പെണ്‍കുട്ടി ഒറ്റയ്ക്കാണു ലിഫ്റ്റിനുള്ളില്‍ പ്രവേശിച്ചത്. കുട്ടിക്കൊപ്പമുണ്ടായിരുന്ന ആള്‍ പുറത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുട്ടി ഉള്ളില്‍ കടന്നയുടന്‍ ലിഫ്റ്റ് അടഞ്ഞു. ഇതിനിടയില്‍ കുഞ്ഞിന്റെ കൈത്തണ്ടയിലുണ്ടായിരുന്ന തോല്‍വാര്‍ കതകിനിടയില്‍ കുരുങ്ങുകയായിരുന്നു.

read also : ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ മൂന്ന് പാക് ഭീകരരെ സൈന്യം വധിച്ചു : കണ്ടെടുത്തത് വന്‍ ആയുധശേഖരം

ലിഫ്റ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ കുഞ്ഞും മുകളിലേക്ക് ഉയര്‍ന്ന് മുകളറ്റം വരെയെത്തി. മിനിറ്റുകളോളം കുഞ്ഞു തൂങ്ങിക്കിടക്കുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ അസാധാരണമായ ചലനങ്ങള്‍ മൂലമാകാം ലിഫ്റ്റ് അടിയന്തരമായി പ്രവര്‍ത്തനം നിലച്ചു. ഇതു മൂലം കൂടുതല്‍ അപകടമുണ്ടായില്ല. ലിഫ്റ്റ് തിരിച്ചു താഴേക്കു ചലിച്ചതോടെ കുഞ്ഞിനു നിലത്തിറങ്ങാനായി. തുടര്‍ന്ന് ചെറിയ പരുക്കുകളോടെ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

കുഞ്ഞുങ്ങള്‍ ഓടിപ്പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ ഉപയോഗിക്കുന്നതാണ് കൈയിലുണ്ടായിരുന്ന തോല്‍വാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button