കണ്ടെത്തണം ഭാര്യ ആണെങ്കിലും ഭര്‍ത്താവാണെങ്കിലും തന്റെ പങ്കാളിയുടെ പോക്കുവരവുകള്‍… പങ്കാളിയുടെ ഫോണിന്റെ ലോക്ക് പൊട്ടിച്ചു സെര്‍ച്ച് ഹിസ്റ്ററി നോക്കുന്നതില്‍ തെറ്റില്ല … ഉത്രയ്ക്കുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗവേഷകന്റെ കുറിപ്പ് വൈറലാകുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വാര്‍ത്തായാണ് ഉത്തരയുടെ മരണം. ഭര്‍ത്താവ് സൂരജിന്റെ പാമ്പിനെ കൊണ്ട് കടുപ്പിച്ച് മരണം ഉറപ്പാക്കിയ കൊടും ക്രിമിനല്‍. ചെയ്യുന്ന പ്രവര്‍ത്തികളില്‍ അല്‍പ്പം മന്ദത മാത്രമാണ് ആ പെണ്‍കുട്ടിയ്ക്കുണ്ടായിരുന്നത്. ആ നിഷ്‌കളങ്കമായ ഉത്ര എന്ന പെണ്‍കുട്ടി കേരളത്തിന്റെ വിങ്ങലായി മാറുന്നു. മകളുടെ ജീവിതത്തിന്റെ കാര്യത്തില്‍ എടുക്കാന്‍ പറ്റാതെ പോയ തീരുമാനങ്ങളെക്കുറിച്ച്, ഉറച്ചു നില്‍ക്കാനാകാതെ പോയ നിലപാടുകളെക്കുറിച്ച് ഉത്രയുടെ മാതാപിതാക്കള്‍ വിലപിച്ചിട്ടുണ്ടാവും. ഇപ്പോഴും നീറുന്നുണ്ടാകും. അത്തരം ഒരു മാനസികാവസ്ഥയെക്കുറിച്ച് തുറന്നെഴുതുകയാണ് ഗവേഷകനും അധ്യാപകനുമായ പ്രവീണ്‍ എബ്രഹാം.
പ്രവീണിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
സ്വന്തം മകളുടെ ചേതനയറ്റ മൃതശരീരം വീടിന്റെ അകത്തളത്തില്‍ വെള്ള പുതച്ചു കിടത്തിയപ്പോള്‍ നീറി നീറി കരയാനേ ആ അച്ഛനും അമ്മയ്ക്കും കഴിഞ്ഞുള്ളൂ. എടുക്കാതെ പോയ തീരുമാനങ്ങളെക്കുറിച്ച്, ഉറച്ചു നില്‍ക്കാനാകാതെ പോയ നിലപാടുകളെക്കുറിച്ച് അവര്‍ വിലപിച്ചിട്ടുണ്ടാവും.
ഒഴിവാക്കാനാകുമായിരുന്നിട്ടും, പലപ്പോഴും സൂചനകള്‍ കിട്ടിയിട്ടും, ‘കുടുംബ ജീവിതമില്ലേ’ മുന്നോട്ട് പോകട്ടേ എന്നു ആശ്വസിപ്പിച്ച് വീണ്ടും വീണ്ടും ഭര്‍തൃഗ്രഹത്തിലേക്കു പറഞ്ഞയച്ച ഓരോ നിമിഷങ്ങളെയും ശപിച്ചിട്ടുണ്ടാകാം…
100 പവനും, ബലേനോ കാറും, 5 ലക്ഷം രൂപയും, സ്ഥലവും എല്ലാം വിവാഹ സമ്മാനം ആയി നല്‍കി മകളെ കെട്ടിച്ചയച്ചപ്പോള്‍ അത് അവളുടെ അന്ത്യ യാത്രക്കുള്ള യാത്ര അയക്കലായിരുന്നു എന്ന് ആ അച്ഛന്‍ തിരിച്ചറിഞ്ഞില്ല…
ആവര്‍ത്തിച്ച് ആവര്‍ത്തിച്ചു ആ അച്ഛന്‍ പറയുന്ന വാക്കുകളാണ് ‘കുടംബ ജീവിതം അല്ലെ’ മുന്നോട്ടു പോകട്ടെ എന്ന്. വീണ്ടും വീണ്ടും മകളെ ഓരോ അസ്വാരസ്യങ്ങള്‍ക്കും ശേഷം പറഞ്ഞയച്ചു….
ഒരു വിവാഹ ബന്ധം മോചിച്ചതിനു ശേഷം ഉള്ള ചോദ്യങ്ങളെയും , വിമര്‍ശനങ്ങളും, കുറ്റപ്പെടുത്തലുകളെയും ഏതൊരു അച്ഛനെയും പോലെ അയാളും ഭയന്നു. കൊലപാതകം നടത്തിയവനേം, ബലാല്‍സംഗം ചെയ്യുന്നവനെയും കയ്യടിച്ചു സ്വീകരിക്കുന്ന കേരളത്തില്‍ ഏറ്റവും അപമാനവും കുറ്റവും ആയി കാണുന്നത് വിവാഹ മോചനങ്ങളെയാണ്..
പറ്റില്ല എന്ന് തോന്നുന്ന നിമിഷം, പൊരുത്തപ്പെടാന്‍ ആകില്ല എന്ന് മനസിലാക്കുന്ന നിമിഷം, അപകടവും ചതിയും ഉണ്ടെന്നു തിരിച്ചറിയുന്ന നിമിഷം വലിച്ചെറിയാന്‍ തന്നെ ഉള്ളതാ വിവാഹ ബന്ധവും. ജീവിക്കാനാവാതെ ജീവിതത്തെ കുറിച്ച് സ്വപ്നം കണ്ടിട്ട് കാര്യം ഇല്ലല്ലോ..
തിരിച്ചറിയണം ചതിയുടെ വഴികള്‍, കണ്ടെത്തണം ഭാര്യ ആണെങ്കിലും ഭര്‍ത്താവാണെങ്കിലും തന്റെ പങ്കാളിയുടെ പോക്കുവരവുകള്‍. പാമ്പിനെ കടിപ്പിച്ച് എങ്ങനെ ഒരാളെ കൊല്ലാം എന്ന് ആവര്‍ത്തിച്ച് യൂട്യൂബില്‍ നോക്കിയപ്പോള്‍, അവന്റെ ഫോണിലെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അവള്‍ക്കു കഴിഞ്ഞില്ല. ഇടക്കൊക്കെ പങ്കാളിയുടെ ഫോണിന്റെ ലോക്ക് പൊട്ടിച്ചു സെര്‍ച്ച് ഹിസ്റ്ററി നോക്കുന്നതില്‍ തെറ്റില്ല. കരുതിയിരിക്കാം വിവേകത്തോടെ…
ചേരാത്ത കല്യാണങ്ങള്‍ നടത്തുമ്പോള്‍ മണക്കണം അപകടം. സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ ചുറ്റുപാടുകള്‍ തങ്ങള്‍ക്കു ചേരുന്നതല്ലെങ്കില്‍ അറിയണം പിന്നില്‍ ഉദ്ദേശം വേറെ ആണെന്ന്. വലിച്ചെറിയണം തന്റേടത്തോടെ… ജീവിക്കണം അന്തസായി…
പോകാന്‍ പറയണം നാട്ടുകാരോട്, ബന്ധുക്കളോട്. ആരെയാണ് പേടിക്കുന്നത്? കാര്യം അറിയാതെ കുറ്റം പറയുന്ന അയല്‍ക്കാരെയോ?, സുഹൃത്തുക്കളെയോ?
നമ്മള്‍ ജീവിക്കുന്നത് ആരുടേയും ചിലവിലല്ല എന്നോര്‍ക്കണം. ബാധ്യത ആരോടും ഇല്ല എന്ന് തിരിച്ചറിയണം. തന്റേടത്തോടെ, അഹങ്കാരത്തോടെ, നെഞ്ച് വിരിച്ചു തന്നെ ജീവിക്കണം…
സൊസൈറ്റി ഉണ്ടാക്കി വച്ച ഒരു ടാബൂ ഉണ്ട്. ഡിവോഴ്‌സ് ആണ് ലോകത്തിലെ ഏറ്റവും വലിയ അപരാധം എന്ന്. ഇന്ത്യയില്‍ 1000 പേരില്‍ 13 പേര്‍ മാത്രമാണ് (1.3%) ഡിവോഴ്സ്ഡ് ആകുന്നത്. ആ കണക്കില്‍ അഭിമാനിക്കുന്നില്ല. അപമാനിക്കുകയാണ്.
ലക്‌സംബര്‍ഗില്‍ 87% ആണ് ഡിവോഴ്‌സ് റേറ്റ്. അമേരിക്ക, കാനഡ, സ്‌പെയിന്‍ എല്ലാം 50% ത്തിനു മുകളിലാണ്. വിവേകം ഉണ്ട് ആളുകള്‍ക്ക്. ഈ രാജ്യങ്ങളില്‍ എല്ലാം കുറ്റ കൃത്യങ്ങളുടെ കണക്കും, ഗാര്‍ഹിക പീഡനങ്ങളുടെ കണക്കും വളരെ കുറവാണ്.
ഇവിടെ പേടിയാണ് ആളുകള്‍ക്ക്. എന്താകും ഭാവി എന്നോര്‍ത്ത്?
ഒരു പെണ്‍കുട്ടി ഉന്നത പഠനത്തിന് പോകണം എന്ന് ആവശ്യപ്പെട്ടാല്‍ മാതാപിതാക്കള്‍ പറയുന്നത്, ഇത്രേം കാശുമുടക്കി പഠിപ്പിച്ചാല്‍ പിന്നെ എങ്ങനാ കെട്ടിച്ചു വിടുന്നത്? എത്ര ലക്ഷം ഉണ്ടേലാ?
സ്വരുക്കൂട്ടി വയ്ക്കുന്നത് സ്ത്രീധനം കൊടുക്കാനാവരുത്..
ശമ്പളം കുറവാണേലും ജോലിക്ക് വിടുക… പരിചയപ്പെടട്ടെ പുതിയ ആളുകളെ… ലോകം കാണട്ടെ… തുറന്നു പറയട്ടെ ലോകത്തോട്… പഠിക്കട്ടെ നിയമ സുരക്ഷയെകുറിച്…
ഇനി ഉണ്ടാവരുത് ഒരു ഉത്രയും…
Post Your Comments