KeralaLatest NewsNews

ഉത്ര വധക്കേസ് : സൂരജിന്റെ പിതാവ് അറസ്റ്റിൽ

കൊല്ലം : അഞ്ചലിൽ, ഉത്ര വധക്കേസിലെ മുഖ്യപ്രതി ഭർത്താവ് സൂരജിന്റെ പിതാവ് സുരേന്ദ്രൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. അച്ഛന് എല്ലാം അറിയാമായിരുന്നുവെന്ന് സൂരജ് മൊഴി നൽകിയിരുന്നു.

Also read : കണ്ടെത്തണം ഭാര്യ ആണെങ്കിലും ഭര്‍ത്താവാണെങ്കിലും തന്റെ പങ്കാളിയുടെ പോക്കുവരവുകള്‍… പങ്കാളിയുടെ ഫോണിന്റെ ലോക്ക് പൊട്ടിച്ചു സെര്‍ച്ച് ഹിസ്റ്ററി നോക്കുന്നതില്‍ തെറ്റില്ല … ഉത്രയ്ക്കുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗവേഷകന്റെ കുറിപ്പ് ചെറുപ്പക്കാരുടെയിടയില്‍ വൈറലാകുന്നു

അതേസമയം അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് മുമ്ബ് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന. സൂരജിന്റെ പിതാവാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ചുകൊടുത്തത്. ഇ​തേ​ത്തു​ട​ർ​ന്നു ക്രൈം​ബ്രാ​ഞ്ച് സം​ഘം സു​രേ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button