ന്യൂഡല്‍ഹി : മുതിർന്ന ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ഐ.സി.എം.ആര്‍ ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. മുംബൈയില്‍ നിന്നെത്തിയ ഇദ്ദേഹം ഒരാഴ്ച മുമ്പ് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. അണുനശീകരണം നടത്തുന്നതിനായാണ് ആസ്ഥാനം താല്‍ക്കാലികമായി അടച്ചത്. അതേ സമയം കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ തടസങ്ങളുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗവേഷകന്‍ നീതി ആയോഗ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേ സമയം ഗവേഷകനുമായി ബന്ധപ്പെട്ട ആരെയെല്ലാം നിരീക്ഷണത്തിലാക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
Post Your Comments