കുവൈറ്റ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി കുവൈറ്റിൽ മരിച്ചു. തിരൂർ മൂർക്കാട്ടിൽ സ്വദേശി സുന്ദരം (63) ആണ് മരിച്ചത്. അമീരി ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
സൗദിയിൽ മൂന്ന് മലയാളികൾ കൂടി മരണപ്പെട്ടു. മക്കയിൽ മസ്ജിദുൽ ഹറാമിനടുത്ത് ഹോട്ടലിൽ ജീവനക്കാരനായിരുന്ന കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി അലിമാൻ (49)ആണ് മരിച്ച ഒരു മലയാളി. കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തുടർ നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: നുസ്റത്ത്. മക്കൾ: അജ്മൽ ഫാഹിഖ്, അംജദ്, നബീല ഷെറിൻ, നിഹ ഷെറിൻ.
Also read : കുവൈത്തില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു
സൗദി അരാംകോയുടെ അൽയമാമ പ്രൊജക്ടിൽ 18 വർഷമായി സൂപർവൈസറായി ജോലി ചെയ്തുവരികയായിരുന്ന മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് (38) ആണ് മരിച്ചത്. കഴിഞ്ഞ മാസം 17 മുതൽ പനിയും ശ്വാസതടസ്സവും കാരണം ദവാദ്മി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ന്യൂമോണിയ മൂർച്ഛിച്ചതിനാൽ മെയ് 25ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. . ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഏപ്രിലിൽ നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.പിതാവ്: ജോൺ. മാതാവ്: മേരിക്കുട്ടി. ഭാര്യ: റൂബി. മക്കൾ: ആൽവിന, അയന.
പതിനഞ്ച് വര്‍ഷത്തോളമായി ദമ്മാമില്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീന്‍പിടി ഹൗസില്‍ മുഹമ്മദ് ശരീഫ് (50) ആണ് മരിച്ച മറ്റൊരു മലയാളി. ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 40 ആയി.
Post Your Comments