തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനം കുട്ടികളില്‍ എത്തുന്നുണ്ടെന്ന് ടീച്ചര്‍മാറും മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ പഠനം പൂര്‍ണമല്ല, തുടക്കം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ക്ലാസിന് ശേഷം അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തണമെന്നും സാഹചര്യം അനുകൂലമായാല്‍ ക്ലാസ്സ് മുറികളിലേക്ക് പഠനം മടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുട്ടികളിലേക്ക് ഓണ്‍ലൈന്‍ ക്ലാസ് എത്തിക്കാന്‍ കാര്യമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments