ന്യൂഡൽഹി: വാട്‍സ് ആപ്പിലൂടെ ഇനി ഗ്യാസ് ബുക്ക് ചെയ്യാം. പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുകയാണ് ഭാരത് ഗ്യാസ്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍നിന്ന് വാട്സ്ആപ്പ് സന്ദേശമയച്ച് ഗ്യാസ് ബുക്ക് ചെയ്യാം. രാജ്യത്തെ ഏഴുകോടി ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
നിലവിലുള്ള ഫോണ്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്ക് പുറമേയാണ് പുതിയ ക്രമീകരണം. രണ്ട് വാട്സ്ആപ്പ് സന്ദേശത്തിലൂടെ ആര്‍ക്കും എളുപ്പത്തില്‍ ബുക്കിങ് പൂര്‍ത്തിയാക്കാം. ഉപഭോക്താക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.
രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍നിന്ന് 1800 22 4344 എന്ന നമ്പറിലേക്ക് ഹായ് എന്ന് ഒരു സന്ദേശം അയക്കുക. തൊട്ടുപിന്നാലെ തുടര്‍ നിര്‍ദേശവുമായി മറുപടിയെത്തും. അടുത്തതായി Book എന്നോ അല്ലെങ്കില്‍ 1 എന്ന അക്കമോ ടൈപ്പ് ചെയ്ത് അയക്കണം. ബുക്കിങ് നമ്പര്‍ അടക്കമുള്ള സന്ദേശം സെക്കന്‍ഡുകള്‍ക്കുള്ളിലെത്തും. നിലവിലുള്ള ഫോണ്‍ ബുക്കിങ്ങിലുണ്ടാകുന്ന അക്കം തെറ്റി ടൈപ്പ് ചെയ്യുന്ന പ്രശ്നങ്ങള്‍ക്കും പുതിയ സംവിധാനത്തിലൂടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഗ്യാസ് ഏജന്‍സികളും
Post Your Comments