NattuvarthaLatest NewsKeralaNews

അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ക്ക്, ദാരുണാന്ത്യം

ആലപ്പുഴ : രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ആലപ്പുഴ പള്ളിപ്പാട് അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ കായംകുളം ചേരാവള്ളി സ്വദേശികളായ മുഹമ്മദ് അനസ്(28), ജിബിന്‍ തങ്കച്ചന്‍(28) എന്നിവരാണ് മരിച്ചത്. ഹരിപ്പാട് ആഞ്ഞിലിമൂട്ടില്‍ പാലത്തിനു സമീപം ചൂണ്ടയിടുന്നതിനായാണ് സുഹൃത്തുക്കളായ നാലംഗ സംഘമെത്തിയത്.

Also read : വിശ്വാസ സമൂഹത്തിന്‍റെ ആവശ്യം: ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് രമേശ് ചെന്നിത്തല

ഇതിനിടെ അനസും, ജിബിനും കുളിക്കാനിറങ്ങിയപ്പോള്‍ ആറ്റില്‍ മുങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ ഇരുവരും മരിച്ചതായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ നാട്ടുകാർ പറഞ്ഞു. തദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button