Latest NewsNewsIndia

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ കാ​രണം ന​മ​സ്തേ ട്രം​പ് പ​രി​പാ​ടിയാണെന്ന ആരോപണവുമായി സ​ഞ്ജ​യ് റാ​വ​ത്ത്

മും​ബൈ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ കാ​രണം അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ ന​ട​ത്തി​യ ന​മ​സ്തേ ട്രം​പ് പ​രി​പാ​ടി​യാണെന്ന ആരോപണവുമായി ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്. മും​ബൈ, ഗു​ജ​റാ​ത്ത്, ഡ​ല്‍​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​ത് ന​മ​സ്തേ ട്രം​പ് മൂ​ല​മാ​ണ്. ട്രം​പി​നൊ​പ്പം വ​ന്ന ചി​ല പ്ര​തി​നി​ധി​ക​ള്‍ ഡ​ല്‍​ഹി​യും മും​ബൈ​യും സ​ന്ദ​ര്‍​ശി​ച്ചതിന്റെ പരിണിതഫലമാണിതെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

Read also: മലങ്കര ഡാമിന്‍റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കും

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് മോ​ദി​യും ട്രം​പും ഉ​ള്‍​പ്പെ​ട്ട റോ​ഡ് ഷോ ​കാ​ണാ​ന്‍ എ​ത്തി​യി​രു​ന്ന​ത്. തുടർന്ന് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ഇ​രു​നേ​താ​ക്ക​ളും സം​സാ​രി​ച്ചി​രു​ന്നു. കോ​വി​ഡി​നെ ത​ട​യു​ന്ന കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പോ​ലും പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും റാ​വ​ത്ത് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button