KeralaLatest News

‘സര്‍ക്കാരിന് പരീക്ഷണം നടത്തുവാനുള്ളവരല്ല നമ്മുടെ വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ രംഗവും’- വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്തുമായി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാം രാജ്

ഇതിനു വേണ്ടി നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സ്മാർട്ട് ഫോണുകൾ വാങ്ങാൻ ശ്രമിയ്ക്കുന്നത്, പാവപ്പെട്ട കുടുംബങ്ങളിൽ വലിയ കടബാധ്യത വരുത്തി വയ്ക്കാൻ സാധ്യതയുണ്ട്..

തിരുവനന്തപുരം : സര്‍ക്കാരിന് പരീക്ഷണം നടത്തുവാനുള്ളവരല്ല നമ്മുടെ വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ രംഗവും എന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി ശ്യാംരാജ്. കൃത്യമായ ആസൂത്രണത്തോടു കൂടിയ നടത്തിപ്പാണ് ആവശ്യമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭാസ മന്ത്രിക്ക് അയച്ച തുറന്ന കത്തിലാണ് ശ്യാംരാജിന്റെ ആവശ്യം. കത്തിന്റെ പൂർണ്ണരൂപം: കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.സി രവീന്ദ്രനാഥിന് തുറന്ന കത്ത്….

ബഹുമാനപ്പെട്ട സാർ.,,,
ജൂൺ 1 മുതൽ കേരളത്തിലൊട്ടാകെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയാണല്ലോ, സർക്കാർ കണക്കുകൾ പ്രകാരം രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നേടാനുള്ള ടി.വി, സ്മാർട്ട് ഫോൺ തുടങ്ങി യാതൊരു സംവിധാനങ്ങളും ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്.സാർ, ഇതിനു വേണ്ടി നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സ്മാർട്ട് ഫോണുകൾ വാങ്ങാൻ ശ്രമിയ്ക്കുന്നത്, പാവപ്പെട്ട കുടുംബങ്ങളിൽ വലിയ കടബാധ്യത വരുത്തി വയ്ക്കാൻ സാധ്യതയുണ്ട്… ഇന്നലെ ഒരു ചാനലിൽ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി പങ്കെടുത്ത ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അൻവർ സാദത്ത് പറഞ്ഞത്, നാളെ മുതൽ ക്ലാസുകൾ നടത്തുന്നത്, പരീക്ഷണാടിസ്ഥാനത്തിൽ ആണെന്നാണ്. സാർ, സർക്കാരിന് പരീക്ഷണം നടത്തുവാനുള്ളവരല്ല നമ്മുടെ വിദ്യാർത്ഥികളും വിദ്യാഭ്യാസ രംഗവും..
ഈയവസരത്തിൽ സർക്കാരിന് മുന്നിൽ ചില നിർദ്ദേശങ്ങൾ വയ്ക്കുവാൻ താത്പര്യപ്പെടുന്നു..

1) U.P സ്കൂൾ തലം മുതൽ, പഠിപ്പിയ്ക്കുന്ന ഭാഗങ്ങളുടെ PDF നോട്ടുകൾ കൂടി പ്രസിദ്ധീകരിക്കുക.
നിലവിലെ സാഹചര്യത്തിൽ +2 ക്ലാസുകാർക്ക് രണ്ട് മണിക്കൂറും,പത്താം ക്ലാസുകാർക്ക് ഒന്നര മണിക്കൂറും മാത്രമാണ് ലഭിയ്ക്കുക. അതിനാൽ വിശദമായ PDF ആവശ്യമാണ്..

2) ക്ലാസുകളുടെ CD കൾ തയ്യാറാക്കുക..
പിന്നോക്ക മേഖലകളിൽ ക്ലബ്ബുകൾക്കും, യുവജന സംഘടനകൾക്കുമെല്ലാം വിദ്യാർത്ഥികളുടെ സൗകര്യം അനുസരിച്ച് ക്ലാസുകൾ നടത്താനാവും…

3) മൊബൈൽ സേവനദാതാക്കളോട് നെറ്റിന്റെ വേഗത കൂട്ടാൻ ആവശ്യപ്പെടുക..

4) യുവജന സംഘടനകളേയും, ക്ലബ്ബുകളയുമെല്ലാം ഉൾപ്പെടുത്തി ഗ്രാമങ്ങളിൽ കമ്യൂണിറ്റി ഹാളുകൾ, ലൈബ്രറികൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്ലാസുകൾ സംഘടിപ്പിയ്ക്കുക…

മറ്റെന്തിനേക്കാൾ പ്രധാനപ്പെട്ടതാണ് നമുക്ക് വിദ്യാഭ്യാസം. അതു കൊണ്ട് തന്നെ കാട്ടിക്കൂട്ടലുകളോ, പരീക്ഷണങ്ങളോ അല്ല വിദ്യാർത്ഥികളിൽ നടത്തേണ്ടത്. കൃത്യമായ ആസൂത്രണത്തോടു കൂടിയ നടത്തിപ്പാണ്..

വിശ്വസ്തതയോടെ,
പി.ശ്യാം രാജ്
സംസ്ഥാന ജനറൽ സെക്രട്ടറി, ഭാരതീയ ജനത യുവമോർച്ച…

shortlink

Related Articles

Post Your Comments

Related Articles


Back to top button