മുംബൈ: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. ജൂണ്‍ 3 മുതല്‍ ബീച്ചുകളും പാര്‍ക്കുകളും തുറക്കും. ജൂണ്‍ 5ന് മാര്‍ക്കറ്റുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഇളവുകള്‍ നല്‍കുന്നതിനെ ‘മിഷന്‍ ബിഗിന്‍ എഗെയ്ന്‍’ എന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല.സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളിലും മറ്റും വ്യക്തിഗത പരിശീലനങ്ങള്‍ അനുവദിക്കും.
എന്നാല്‍, കൂട്ടം കൂടുന്നതിനും കാണികള്‍ക്കും അനുമതി നല്‍കിയിട്ടില്ല. പ്ലംബര്‍മാര്‍, ഇലക്‌ട്രീഷ്യന്‍മാര്‍ തുടങ്ങിയവര്‍ക്ക് സാമൂഹിക അകലം പാലിച്ചും മാസ്‌കുകള്‍ ധരിച്ചും തൊഴില്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ജോലിക്കാരുമായി പ്രവര്‍ത്തിക്കാം. അതേസമയം, മാര്‍ക്കറ്റുകള്‍ക്ക് ജൂണ്‍ 5 മുതലാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.
ജൂണ്‍ 3 മുതല്‍ ബീച്ചുകളിലും പാര്‍ക്കുകളിലും മൈതാനങ്ങളിലും സൈക്ലിംഗ്, ജോഗിംഗ്, റണ്ണിംഗ് എന്നിവ അനുവദിക്കും. രാവിലെ 5 മണി മുതല്‍ രാത്രി 7 മണി വരെയാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍, പ്രായപൂര്‍ത്തിയായ വ്യക്തിക്കൊപ്പം മാത്രമേ കുട്ടികള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്നും നിര്‍ദ്ദേശമുണ്ട്.
Post Your Comments