KeralaLatest NewsNews

സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ അമിതമായി ഛര്‍ദി: പിന്നാലെ കോവിഡ് സ്ഥിരീകരണം: ആശങ്കയായി തിരുവനന്തപുരത്തെ യുവാവ്

തിരുവനന്തപുരം: ഇന്ന് രോഗം സ്ഥിരീകരിച്ച യുവാവ് തിരുവനന്തപുരത്ത് ആശങ്കയായി മാറുന്നു. ആനാട് സ്വദേശിയായിയായ 33 വയസുള്ള പെയിന്‍റിംഗ് തൊഴിലാളിക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 28ന് മൂന്ന് സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ അമിതമായി ഛര്‍ദിച്ചതോടെയാണ് യുവാവിനെ  നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാക്കിയത്. പ്രാഥമിക പരിശോധനയില്‍ രോഗ സാധ്യത തോന്നിയത് കൊണ്ട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Read also: വിശ്വാസ സമൂഹത്തിന്‍റെ ആവശ്യം: ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് രമേശ് ചെന്നിത്തല

27ന് യുവാവ് തമിഴ്‌നാട്ടില്‍ പോയിരുന്നതായാണ് സൂചന. രോഗമുണ്ടായത് എങ്ങനെയെന്ന് സ്ഥിരീകരിക്കുമെന്നും സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button