ആലപ്പുഴ: ആരാധനാലയങ്ങൾ തുറക്കുകയെന്നത് വിശ്വാസ സമൂഹത്തിന്റെ വലിയൊരു ആവശ്യമാണെന്നും അതിനാൽ സംസ്ഥാനത്ത് ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടൊപ്പം ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരാനുള്ളവർക്ക് പാസ് നൽകുന്നത് സർക്കാർ വേഗത്തിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പാസ് മുഖാന്തരം ജനങ്ങളെ സംസ്ഥാനത്തേക്ക് കൊണ്ടു വരുന്നതിൽ തെറ്റില്ല. പക്ഷേ സർക്കാർ കൃത്യമായി പാസ് കൊടുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments