UAELatest NewsNewsGulf

കോവിഡ് : യുഎഇയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു

അബുദാബി : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ വളപുരം സ്വദേശി പി.ടി.എസ് അഷ്‍റഫ് (55) ആണ് യു .എ.ഇയിലെ അല്‍ഐനിൽ മരിച്ചത്. കഴിഞ്ഞ ഒരാഴ്‍ചയായി വെന്റിലേറ്ററിലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : ഒമാനിൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം

ഒമാനിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥ് (68) ആണ്  ഞായറാഴ്ച ഉച്ചയോടെ മരിച്ചത്. മസ്‌കത്തിലുള്ള മകന്റെ അടുത്ത് സന്ദർശക വിസയിൽ എത്തിയതായിരുന്നു. ഇവിടെ വെച്ച് രോഗം ബാധിക്കുകയും ഗുരുതരമായതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഒമാനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് വിശ്വനാഥ്. നേരത്തെ ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന്‍ നായര്‍ എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ എന്നിവരാണ് മരിച്ചത്. ആകെ 44പേരാണ് ഒമാനിൽ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button