മസ്‌ക്കറ്റ്: ഒമാനിൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം. പൊതുമേഖലയിൽ കൺസൽറ്റന്റ്, എക്സ്പർട്ട് തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴിൽ കരാർ ഇനി പുതുക്കില്ല. ഈ മേഖലയിലെ 70 ശതമാനത്തിലേറെ വിദേശികളെ കരാർ കാലാവധി കഴിയുമ്പോൾ പിരിച്ചുവിടാനാണ് തീരുമാനം. കൺസൽറ്റന്റ്, എക്സ്പർട്ട്, സ്‌പെഷലൈസ്ഡ് മാനേജര്‍ തസ്തികകളില്‍ 25 വര്‍ഷത്തിലേറെയായി സേവനം ചെയ്തുവരുന്ന സ്വദേശികള്‍ക്ക് വിരമിക്കൽ നോട്ടിസ് നല്‍കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം സ്വകാര്യ കമ്പനികളും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദേശ തൊഴിലാളികളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
Post Your Comments