ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് വരാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പ്രത്യേക കേന്ദ്രാനുമതി. കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേകാനുമതി ലഭിച്ചതോടെ യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറന്നുതുടങ്ങി. വിവിധ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളാണ് പറന്നത്.
അഹ്മദാബാദ്, അമൃത്സര്‍, വാരാണസി എന്നീ നഗരങ്ങളിലേക്കാണ് വെള്ളിയാഴ്ച രാത്രി സര്‍വിസ് നടത്തിയത്. ഈ വിമാനങ്ങളിലായി 564 തൊഴിലാളികള്‍ നാടണഞ്ഞു. മൂന്നു ദിവസത്തിനിടെ ഒമ്ബതു വിമാനങ്ങളിലായി 1568 പേര് നാട്ടിലെത്തുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അതേസമയം, അന്തിമാനുമതി ലഭിക്കാത്തതിനാല്‍ കേരളത്തിലേക്ക് സര്‍വിസ് തുടങ്ങിയിട്ടില്ല.
Post Your Comments