റിയാദ് : സൗദിയിൽ 22പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മക്ക, ജിദ്ദ, മദീന, റിയാദ്, ഹുഫൂഫ്, ത്വാഇഫ്, ബീഷ എന്നിവിടങ്ങളിലാണ് മരണം. ഒരു ദിവസം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. 1618 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83384ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1870 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 58883 ആയി ഉയർന്നു. നിലവിൽ വിവിധ ആശുപത്രികളിലായി 24,021 ആളുകളാണ് ചികിത്‌സയിലുള്ളത്.
Also read : ലോക്ക്ഡൗണ്‍ നീട്ടി : ജൂണ്‍ എട്ടുമുതല്‍ നിരവധി ഇളവുകള്‍
ത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,091 പേരില്‍ നടത്തിയ പരിശോധനയിൽ 2,355 പേര്‍ക്ക് കൂടി ശനിയാഴ്ച് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗസംഖ്യയില്‍ വെച്ചേറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 55,262 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 25,839 ആയി ഉയർന്നു. നിലവിൽ 29,387പേരാണ് ചികിത്സയിലുള്ളത്. 217 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 36പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. 2,17,988 പേരാണ് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായത്. കഴിഞ്ഞ ദിവസം മുതല്‍ കോവിഡ് ബാധിതര്‍ക്കിടയില്‍ പുതിയ പ്രോട്ടോക്കോള്‍ ആണ് നടപ്പാക്കിയിരിക്കുന്നത്. ഇതു പ്രകാരം കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തവരെ 14 ദിവസം കഴിഞ്ഞാല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് വീട്ടിലേക്ക് അയയ്ക്കും. ആരോഗ്യനില മോശമായ രോഗികളില്‍ പുതിയ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നില്ല. .
Post Your Comments