ന്യൂഡല്‍ഹി • കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
അതേസമയം, ജൂണ്‍ എട്ടുമുതല്‍ നിരവധി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ജൂൺ എട്ടുമുതൽ തുറക്കാം.
ഹോട്ടലുകൾ, റെസ്റോറന്റുകൾ എന്നിവയ്ക്ക് ആരോഗ്യ വകുപ്പിന്റെ മാർഗരേഖ അനുസരിച്ച് തുറക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം രണ്ടാം ഘട്ടത്തിലായിരിക്കും തീരുമാനിക്കുക. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ചാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം രാത്രിയാത്രാ നിരോധനം തുടരും. രാത്രി 9 മുതൽ രാവിലെ 5 മണിവരെയാണ് യാത്രാ നിരോധനം.
അന്താരാഷ്ട്ര വിമാന സർവീസുകൾ അനുവദിക്കുന്നത് സംബന്ധിച്ച് മൂന്നാം ഘട്ടത്തില്‍ തീരുമാനമെടുക്കും. മെട്രോ റെയിൽ പ്രവർത്തനം, സിനിമാ തിയേറ്റർ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, വിനോദ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങൾ പരിശോധിച്ച് മൂന്നാം ഘട്ടത്തിൽ തീരുമാനിക്കാം.
Post Your Comments